പിണറായിയുടെ യഥാർഥ മുഖം വെളിപ്പെട്ടു: പി.സി. ജോർജ്
Wednesday, June 23, 2021 12:08 AM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ യഥാർഥ മുഖമാണു കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ വെളിപ്പെട്ടതെന്നു ജനപക്ഷം പാർട്ടി ചെയർമാൻ പി.സി. ജോർജ്.
കള്ളുഷാപ്പും ബാറും തുറക്കുന്പോൾ, ആരാധനാലയങ്ങൾ തുറക്കാൻ പാടില്ലെന്ന തീരുമാനം വിശ്വാസികളെ അപമാനിക്കുന്നതാണ്. കെപിസിസി പ്രസിഡന്റിനെ അപമാനിക്കാനാണു മുഖ്യമന്ത്രി അര മണിക്കൂർ ചെലവഴിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ വന്നതോടെ പിണറായി വിജയനു ഹാലിളകി. മുഖ്യമന്ത്രിയുടെ സ്ഥാനത്തിനു കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്നും ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലാണു മുഖ്യമന്ത്രിയുടെ പ്രവർത്തനമെന്നും ജോർജ് പറഞ്ഞു.