കേരളം ഒ​രു കോ​ടി​യ​ില​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി
കേരളം ഒ​രു കോ​ടി​യ​ില​ധി​കം പേ​ര്‍​ക്ക്  ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി
Thursday, June 24, 2021 1:10 AM IST
തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ര്‍​ക്ക് (1,00,69,673) ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 26,89,731 പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,27,59,404 ഡോ​സ് വാ​ക്സി​നാ​ണ് ന​ല്‍​കി​യ​ത്. 12,33,315 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി എ​റ​ണാ​കു​ളം ജി​ല്ല ഒ​ന്നാ​മ​തും 11,95,303 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ര​ണ്ടാ​മ​തു​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ള്‍ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് വാ​ക്സി​ന്‍ വീ​തം ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ വാ​ക്സിനേഷൻ‍ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന വാ​ക്സി​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.​


സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രേ​ക്കേ​ള്‍ കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. 51,99,069 സ്ത്രീ​ക​ളും 48,68,860 പു​രു​ഷ​ന്‍​മാ​രും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. 1,16,41,451 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 11,17,931 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് സ്വീ​ക​രി​ച്ച​ത്. 18നും 44​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 22,68,228 പേ​രും 45നും 60​നും ഇ​ട​യ്ക്കു​ള്ള 37,94,936 പേ​രും 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 39,93,967 പേ​രു​മാ​ണ് വാ​ക്സി​നെ​ടു​ത്ത​ത്.​

സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം ര​ണ്ട് മു​ത​ല്‍ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ആ​ക്ഷ​ന്‍ പ്ലാ​ന്‍ രൂ​പീ​ക​രി​ച്ചി​രു​ന്നു. കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ആ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​ന് സാ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച 2.62 ല​ക്ഷം ഡോ​സ് വാ​ക്സി​നും ചൊ​വ്വാ​ഴ്ച 2.30 ല​ക്ഷം ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.