മാറ്റിവച്ച പരീക്ഷകളുടെ ടൈം​ടേ​ബി​ൾ
Thursday, June 24, 2021 1:10 AM IST
തിരുവനന്തപുരം: കേരളസർവക ലാശാല ഏ​പ്രി​ൽ 19 ന് ​ന​ട​ത്താ​നി​രു​ന്ന​തും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം വ​ർ​ഷ ബി​എ​ഫ്എ. (പെ​യി​ന്‍​റിം​ഗ്, സ്ക​ൾ​പ്പ്ച്ച​ർ ആ​ന്‍​ഡ് അ​പ്ലൈ​ഡ് ആ​ർ​ട്ട്) പ​രീ​ക്ഷ​ക​ൾ 28 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഏ​പ്രി​ൽ 27 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന​തും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 25 ലേ​ക്ക് മാ​റ്റി​വ​ച്ച​തു​മാ​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ്. (2018 സ്കീം ​റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍​റ​റി, 2015 സ്കീം ​സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ 29 മു​ത​ൽ ആ​രം​ഭി​ക്കും. മേ​യ് 17 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ്. (2018 സ്കീം ​റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ 30 മു​ത​ൽ ന​ട​ത്തും.29 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന​വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍​റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​യു​ഐ​എം/​ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം/​ഈ​വ​നിം​ഗ്) റെ​ഗു​ല​ർ 2018 സ്കീം ​പ​രീ​ക്ഷ​യു​ടെ മാ​റ്റി​വ​ച്ച ഇ​ന്‍റേ​ണ്‍​ഷി​പ്പ് ആ​ന്‍​ഡ് വൈ​വാ വോ​സി പ​രീ​ക്ഷ 28 ന് ​പു​നഃ​രാ​രം​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യും പ​രീ​ക്ഷ​യി​ൽ ഹാ​ജ​രാ​കാം. പ്രാ​ക്ടി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ 2013 സ്കീ​മി​ലെ 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക്.

ഡി​ഗ്രി പ​രീ​ക്ഷ മാ​ർ​ച്ച് 2021 ന്‍റെ ഭാ​ഗ​മാ​യു​ള​ള പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ലക്‌ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് ജൂ​ലൈ അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ​യും, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന് 29 മു​ത​ൽ 30 വ​രെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ന് ജൂ​ലൈ അ​ഞ്ചു മു​ത​ൽ ആ​റു വ​രെ​യും ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.