സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള യോ​ഗം ഇ​ന്ന്
Thursday, June 24, 2021 1:10 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​യി യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ യോ​ഗം ഇ​ന്നു ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. ഉ​ച്ചക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന യു​പി​എ​സ്‌​സി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​ണ്.

സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നു​പേ​രു​ടെ പ​ട്ടി​ക സം​സ്ഥാ​ന​ത്തി​ന് കൈ​മാ​റും. ഇ​തി​ൽനി​ന്ന് ഒ​രാ​ളെ മാ​ത്ര​മേ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്കാ​നാ​കൂ.

30 വ​ർ​ഷ​മോ അ​തി​നു മു​ക​ളി​ലോ സേ​വ​നകാ​ലാ​വ​ധി​യു​ള്ള ഡി​ജി​പി, എ​ഡി​ജി​പി പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ യു​പി​എ​സ്‌​സി​ക്ക് ന​ൽ​കി​യ​ത്.​

കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​രു​ണ്‍​കു​മാ​ർ സി​ൻ​ഹ, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗം ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി, വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എ​സ്.​ സു​ദേ​ഷ് കു​മാ​ർ, എ​ഡി​ജി​പി​മാ​രാ​യ ഡോ.​ ബി.​ സ​ന്ധ്യ, അ​നി​ൽ കാ​ന്ത്, നി​ധി​ൻ അ​ഗ​ർ​വാ​ൾ, എ​സ്. ആ​ന​ന്ദ​കൃ​ഷ്ണ​ൻ, കെ. ​പ​ദ്മ​കു​മാ​ർ, ഹ​രി​നാ​ഥ് മി​ശ്ര എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.


പ്ര​ധാ​ന​മ​ന്ത്രി​ക്കു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന സ്പെ​ഷ​ൽ പ്രൊ​ട്ട​ക‌്ഷ​ൻ ഗ്രൂ​പ്പി​ന്‍റെ മേ​ധാ​വി​യാ​യ അ​രു​ണ്‍ കു​മാ​ർ സി​ൻ​ഹ സം​സ്ഥാ​ന സ​ർ​വീ​സി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണു സൂ​ച​ന. നി​ല​വി​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഈ ​മാ​സം 30നാ​ണ് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണു പു​തി​യ നി​യ​മ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.