കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്: അ​ന്വേ​ഷ​ണം തുടങ്ങിയെന്ന് ഇ​ഡി
കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്: അ​ന്വേ​ഷ​ണം  തുടങ്ങിയെന്ന് ഇ​ഡി
Thursday, June 24, 2021 1:10 AM IST
കൊ​ച്ചി: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും മേ​യ് 25ന് ​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) അ​ധി​കൃ​ത​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ടു​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന കു​ഴ​ല്‍​പ്പ​ണം ഏ​പ്രി​ല്‍ മൂ​ന്നി​നു ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ട​ക​ര വ​ച്ച് ഒ​രു സം​ഘം ത​ട്ടി​യെ​ടു​ത്ത സം​ഭ​വം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തു ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​രം ഇ​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലോ​ക് താ​ന്ത്രി​ക് യു​വ ജ​ന​താ​ദ​ള്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലിം മ​ട​വൂ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ഡി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.


ഇ​ന്ന​ലെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്ക​വെ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ഇ​ഡി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി.

കേ​ര​ള പോ​ലീ​സി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്ന് ജ​സ്റ്റീ​സ് അ​ശോ​ക് മേ​നോ​ന്‍ ഹ​ര്‍​ജി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.