വി​വാ​ഹ​ങ്ങ​ള്‍ ക​ച്ച​വ​ട​മാ​യി കാ​ണ​രു​ത്: കെ.​കെ. ശൈ​ല​ജ
വി​വാ​ഹ​ങ്ങ​ള്‍ ക​ച്ച​വ​ട​മാ​യി  കാ​ണ​രു​ത്: കെ.​കെ. ശൈ​ല​ജ
Thursday, June 24, 2021 1:37 AM IST
അ​ഞ്ച​ല്‍ : ശാ​സ്താം​കോ​ട്ട​യി​ൽ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വി​സ്മ​യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു മു​ന്‍ മ​ന്ത്രി​യും എ​ൽ​എ​യു​മാ​യ കെ.​കെ. ശൈ​ല​ജ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കെ.​കെ. ശൈ​ല​ജ നി​ല​മേ​ലു​ള്ള വി​സ്മ​യ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്.

മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ആ​ശ്വ​സി​പ്പി​ച്ച മു​ന്‍ മ​ന്ത്രി ഇ​വ​രി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള സ​ര്‍​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ ന​ട​പ​ടി​ക​ളി​ല്‍ എ​ല്ലാ വി​ഭ​ഗം ആ​ളു​ക​ളും അ​ണി​ചേ​ര​ണം എ​ന്ന് സ​ന്ദ​ര്‍​ശ​ന ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ ശൈ​ല​ജ പ​റ​ഞ്ഞു. വി​സ്മ​യ​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടും.​സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ വി​സ്മ​യ​ക്ക് ഭ​ര്‍​ത്താ​വി​ല്‍ നി​ന്നും കൊ​ടി​യ പീ​ഡ​ന​മേ​റ്റി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.


പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഈ ​വി​ഷ​യം കാ​ണു​ന്ന​തെ​ന്നും പ​ഴു​തു​ക​ള​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കുമെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. സ്ത്രീ​ധ​നം ഒ​രു ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്നും ഓ​രോ വ്യ​ക്തി​യും നി​ല​പാ​ടു​ക​ൾ സ്വീക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഈ ​സം​ഭ​വം ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.​

സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബ​ഹു​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സ്ത്രീ​ധ​ന മു​ക്ത കേ​ര​ളം സാ​ധ്യ​മാ​കു​ന്ന​തി​ന് ഒ​റ്റ​കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​അ​വ​സ​ര​ത്തി​ൽ ത​യ്യാ​റാ​വ​ണം. ഇ​നി​യും വി​സ്മ​യ​മാ​ർ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​മുക്ക് ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണമെ​ന്നും ശൈ​ല​ജ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.