രാ​ഷ്‌​ട്രീ​യ​കാ​ര്യ​ സ​മി​തിയില്‍​നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ വി​ട്ടു​നി​ന്നു
രാ​ഷ്‌​ട്രീ​യ​കാ​ര്യ​ സ​മി​തിയില്‍​നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ വി​ട്ടു​നി​ന്നു
Thursday, June 24, 2021 1:37 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ല്‍​നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ വി​ട്ടു​നി​ന്നു. പ​ങ്കെ​ടു​ക്കാ​ത്തതി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍, കെ. ​മു​ര​ളീ​ധ​ര​നു​മാ​യി ഒ​രു അ​ഭി​പ്രാ​യവ്യ​ത്യാ​സ​വു​മി​ല്ലെ​ന്നും ഇ​ന്നു രാ​വി​ലെ കെ​പി​സി​സി ഓ​ഫീ​സി​ല്‍ വ​ച്ച് ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും കെ. ​സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.


രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സു​ധാ​ക​ര​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഈ ​ച​ര്‍​ച്ച​യി​ല്‍ നി​ന്ന് മു​ര​ളീ​ധ​ര​നെ ഒ​ഴി​വാ​ക്കി​യ​താ​യും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു മു​ര​ളീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച യെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.