സ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കിയതിനു പിന്നാലെ റദ്ദാക്കി; പുതിയ ഉത്തരവിറക്കും
സ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കിയതിനു പിന്നാലെ റദ്ദാക്കി; പുതിയ ഉത്തരവിറക്കും
Tuesday, July 6, 2021 12:34 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ളി​​ലും ലാ​​ബ് അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ലും എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ളി​​ലും നി​​യ​​മ​​നം ന​​ട​​ത്തു​​ന്ന​​തി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​ക്കൊ​​ണ്ടു പു​​റ​​ത്തി​​റ​​ക്കി​​യ ഉ​​ത്ത​​ര​​വ് തൊ​​ട്ടു പി​​ന്നാ​​ലെ സ​​ർ​​ക്കാ​​ർ റ​​ദ്ദാ​​ക്കി. എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ നി​​യ​​മ​​നം എ​​ന്നു മു​​ത​​ലെ​​ന്നു വ്യ​​ക്ത​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​യ​​തെ​​ന്നു സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. പു​​തി​​യ ഉ​​ത്ത​​ര​​വ് ഇ​​ന്നി​​റ​​ങ്ങി​​യേ​​ക്കും.

ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി​​യ ഉ​​ത്ത​​ര​​വു പ്ര​​കാ​​രം സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​ക​​ളി​​ലും ലാ​​ബ് അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​ക​​ളി​​ലും പി​​എ​​സ്‌​​സി അ​​ഡ്വൈ​​സി​​നെ തു​​ട​​ർ​​ന്ന് നി​​യ​​മ​​ന ഉ​​ത്ത​​ര​​വു ല​​ഭി​​ച്ച​​വ​​രെ സേ​​വ​​ന​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കും. ഈ ​​മാ​​സം 15 മു​​ത​​ൽ 22 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​വ​​ർ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്ക​​ണം. നി​​ല​​വി​​ൽ അ​​ഡ്വൈ​​സ് മെ​​മ്മോ ല​​ഭി​​ച്ച​​വ​​ർ​​ക്കും അ​​ടി​​യ​​ന്ത​​ര​​മാ​​യി നി​​യ​​മ​​ന ഉ​​ത്ത​​ര​​വു ന​​ൽ​​കി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് ഉ​​ത്ത​​ര​​വി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്.


എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ 2019- 20 അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തെ സ്റ്റാ​​ഫ് ഫി​​ക്സേ​​ഷ​​ൻ ത​​ന്നെ 2020- 21, 2021- 22 വ​​ർ​​ഷ​​ങ്ങ​​ളി​​ലും തു​​ട​​രും. 2021-22 അ​​ധ്യ​​യ​​ന വ​​ർ​​ഷം പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ന്ന റ​​ഗു​​ല​​ർ ഒ​​ഴി​​വു​​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ർ​​മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. അ​​പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്ക് ഓ​​ഗ​​സ്റ്റ് 13 നു ​​മു​​ന്പ് നി​​യ​​മ​​ന അം​​ഗീ​​കാ​​രം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പു​​തു​​താ​​യി നി​​യ​​മി​​ക്ക​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ​​ക്ക് ജൂ​​ലൈ, ഓ​​ഗ​​സ്റ്റ് മാ​​സ​​ങ്ങ​​ളി​​ലാ​​യി പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ സ്വീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.