ഫേ​​​സ്ബു​​​ക്ക് പോസ്റ്റ്: പെ​രു​മ്പാ​വൂ​ര്‍ സ​ബ് ജ​ഡ്ജി രാ​ജിവച്ചു
Tuesday, July 6, 2021 12:34 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക​​​ളെ പ​​​രാ​​​മ​​​ര്‍​ശി​​​ച്ച് സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ൽ കു​​റി​​പ്പു​​ക​​ൾ എ​​ഴു​​തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സ​​​ബ് ജ​​​ഡ്ജി എ​​​സ്. സു​​​ദീ​​​പ് രാ​​​ജി സ​​​മ​​​ര്‍​പ്പി​​​ച്ചു.

താ​​​ന്‍ രാ​​​ജി​​​വ​​​ച്ചെ​​​ന്ന വി​​​വ​​​രം ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ​​​യാ​​​ണ് സു​​​ദീ​​​പ് അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ജി​​​ല്ലാ ജ​​​ഡ്ജി മു​​​ഖേ​​​ന ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി രാ​​​ജി​​​ക്ക​​​ത്ത് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ജി​​​ല്ലാ ജു​​​ഡീ​​​ഷ​​​റി ര​​​ജി​​​സ്ട്രി​ അ​​​റി​​യി​​ച്ചു.സു​​​ദീ​​​പ് ഫേ​​​സ്ബു​​​ക്കി​​​ലെ​​​ഴു​​​തി​​​യ കു​​​റി​​​പ്പു​​​ക​​​ള്‍​ക്കെ​​​തി​​​രേ ജു​​​ഡീ​​​ഷ​​​റി​​​യി​​​ല്‍ പ​​​രാ​​​തി ഉ​​​യ​​​ര്‍​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ജി​​​ല്ലാ ജ​​​ഡ്ജി​​​യെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.