ഫാ. ​സ്റ്റാ​​ൻ സ്വാ​​മിയു​ടെ ശി​​ഷ്യ​​രി​​ൽ ഡോ. ​​ജാ​​ൻ​​സി ജെ​​യിം​​സും മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു​​വും
ഫാ. ​സ്റ്റാ​​ൻ സ്വാ​​മിയു​ടെ ശി​​ഷ്യ​​രി​​ൽ  ഡോ. ​​ജാ​​ൻ​​സി ജെ​​യിം​​സും  മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു​​വും
Tuesday, July 6, 2021 12:34 AM IST
കോ​​ട്ട​​യം: ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി വേ​​റി​​ട്ട ചി​​ന്ത​​ക​​ളും വ്യ​​ക്തി​​ത്വ​​വും പു​​ല​​ർ​​ത്തി​​യി​​രു​​ന്ന വൈ​​ദി​​ക​​നാ​​ണ്. അ​​പാ​​ര​​മാ​​യ ചി​​ന്ത​​ക​​ളും ബോ​​ധ്യ​​ങ്ങ​​ളും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളി​​ൽ ഉ​​ൾ​​ക്കൊ​​ണ്ടി​​രു​​ന്നു. സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ദൗ​​ത്യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ദ​​ർ​​ശ​​നം ഏ​​റെ ഉ​​യ​​ർ​​ന്ന​​തു​​മാ​​യി​​രു​​ന്നു​​വെ​​ന്നു മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ജാ​​ൻ​​സി ജെ​​യിം​​സ് ഓ​​ർ​​മി​​ക്കു​​ന്നു.

ഐ​​ക്ക​​ഫ് (ഓ​​ൾ ഇ​​ന്ത്യ കാ​​ത്ത​​ലി​​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി ഫെ​​ഡ​​റേ​​ഷ​​ൻ) സം​​ഘ​​ട​​ന​​യു​​ടെ റി​​സോ​​ഴ്സ് ടീ​​മി​​ൽ അം​​ഗ​​വും പ്ര​​ധാ​​ന പ​​രി​​ശീ​​ല​​ക​​നു​​മാ​​യി​​രു​​ന്ന സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യി​​രു​​ന്ന വി​​വി​​ധ പ​​ഠ​​ന ക്യാ​​ന്പു​​ക​​ളി​​ൽ ഡോ. ​​ജാ​​ൻ​​സി ജെ​​യിം​​സ് പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്.

1970ക​​ളി​​ൽ ഐ​​ക്ക​​ഫി​​ന്‍റെ പ​​രി​​ശീ​​ല​​ന ക്വാ​​ന്പു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളെ​​യും വി​​ശ്വാ​​സ​​ത്തി​​ലും ബോ​​ധ്യ​​ങ്ങ​​ളി​​ലും സ​​ന്പ​​ന്ന​​രാ​​ക്കാ​​ൻ ഈ​​ശോ​​സ​​ഭാം​​ഗ​​മാ​​യ സ്റ്റാ​​ൻ അ​​ച്ച​​ൻ മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്നു. മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു, ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, ജസ്റ്റീസ്‌ സി​​റി​​യ​​ക് ജോ​​സ​​ഫ്, ഡോ. ​​മൈ​​ക്കി​​ൾ ത​​ര​​ക​​ൻ തു​​ട​​ങ്ങി​​യ​​വ​​രൊ​​ക്കെ അ​​ക്കാ​​ല​​ത്ത് ഐ​​ക്ക​​ഫി​​ൽ സ​​ജീ​​വ​​മാ​​യി​​രി​​ക്കെ സ്റ്റാ​​ൻ അ​​ച്ച​​ന്‍റെ പ​​രി​​ശീ​​ല​​ന ക്ലാ​​സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രാ​​ണ്. ഒ​​പ്പം ഐ​​ക്ക​​ഫി​​ന്‍റെ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി​​രു​​ന്നു.


ആ​​ന്‍റ​​ണി രാ​​ജു ഐ​​ക്ക​​ഫി​​ന്‍റെ ദേ​​ശീ​​യ വൈ​​സ്പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. ബാം​​ഗ​​ളു​​രു​​വി​​ലെ ജ​​സ്യൂ​​ട്ട് സ്ഥാ​​പ​​ന​​മാ​​യ ഇ​​ന്ത്യ​​ൻ സോ​​ഷ്യ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി സ്റ്റാ​​ൻ സ്വാ​​മി പ​​ത്തു വ​​ർ​​ഷം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ 20 ജ​​സ്യൂ​​ട്ട് പ്രോ​​വി​​ൻ​​സു​​ക​​ളി​​ൽ ദേ​​ശീ​​യ ത​​ല​​ത്തി​​ലു​​ള്ള പ​​ഠ​​ന, ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​മാ​​ണ് ഇ​​ന്ത്യ​​ൻ സോ​​ഷ്യ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.