നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​​​ട​​​ങ്ങും
നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​​​ട​​​ങ്ങും
Thursday, July 22, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തു​​​ട​​​ങ്ങും. മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ദ്യ ദി​​​നം​​​ത​​​ന്നെ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കും.

നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച തി​​​രി​​​ച്ച​​​ടി​​​യും പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​നാ​​​ഴി​​​യി​​​ലെ ആ​​​യു​​​ധ​​​മാ​​​ണ്. മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി, കോ​​​വി​​​ഡ് മ​​​ര​​​ണ​​​ക്ക​​​ണ​​​ക്കി​​​ലെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ളി, വാ​​​ക്സി​​​ൻ യ​​​ഥാ​​​സ​​​മ​​​യം ന​​​ൽ​​​കാ​​​ത്ത സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ അ​​​നാ​​​സ്ഥ, ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളും പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കും.


സ​​​മ്മേ​​​ള​​​നം ഓ​​​ഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ൽ വി​​​വി​​​ധ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​ക​​​ൾ ന​​​ട​​​ത്തി​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പു​​​മാ​​​ണ് പ്ര​​​ധാ​​​നം. ആ​​​കെ 20 ദി​​​വ​​​സ​​​മാ​​​ണ് സ​​​ഭ സ​​​മ്മേി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ നാ​​​ലു ദി​​​വ​​​സം അ​​​നൗ​​​ദ്യോ​​​ഗി​​​കാം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്നു സ്വ​​​കാ​​​ര്യ ബി​​​ല്ലു​​​ക​​​ളും പ്ര​​​മേ​​​യ​​​ങ്ങ​​​ളും സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.