ലൂസി കളപ്പുരയ്ക്കലിനു പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്നു ഹൈക്കോടതി
Friday, July 23, 2021 12:05 AM IST
കൊച്ചി: ലൂസി കളപ്പുരയ്ക്കൽ വയനാട് കാരക്കമല എഫ്സിസി കോണ്‍വന്റില്‍ തുടരുന്ന പക്ഷം പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്നു ഹൈക്കോടതി. പോലീസ് സംരക്ഷണം അനുവദിക്കമെന്നാവശ്യപ്പെട്ട് ലൂസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കോണ്‍വന്റില്‍ തന്നെ ഹര്‍ജിക്കാരി തുടരുന്നത് തര്‍ക്കം രൂക്ഷമാക്കാന്‍ മാത്രമേ കാരണമാകൂവെന്നു കോടതി പറഞ്ഞു. ലൂസി കളപ്പുരയ്ക്കലിന് കോണ്‍വന്റില്‍ താമസം തുടരാനാവുമോയെന്നതു സംബന്ധിച്ചു മാനന്തവാടി മുന്‍സിഫ് കോടതി തീരുമാനം എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.