അ​ക്ഷ​ര​മു​ത്ത​ശി ഭാ​ഗീ​ര​ഥി അ​മ്മ ഓ​ർ​മ​യാ​യി
അ​ക്ഷ​ര​മു​ത്ത​ശി ഭാ​ഗീ​ര​ഥി അ​മ്മ ഓ​ർ​മ​യാ​യി
Saturday, July 24, 2021 12:59 AM IST
കൊ​​​ല്ലം: നാ​​​ലാം ക്ലാ​​​സ് തു​​​ല്യ​​​ത​​​ാപ​​​രീ​​​ക്ഷ പാ​​​സാ​​​യി വാ​​​ര്‍​ത്ത​​​ക​​​ളി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ച കൊ​​​ല്ലം തൃ​​​ക്ക​​​രു​​​വ പ്രാ​​​ക്കു​​​ളം ന​​​മ്മാ​​​ളി​​​യ​​​ഴി​​​ക​​​ത്ത് തെ​​​ക്ക​​​തി​​​ൽ ഭാ​​​ഗീ​​​ര​​​ഥി അ​​​മ്മ (107) അ​​​ന്ത​​​രി​​​ച്ചു. ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി അ​​​ഞ്ചാ​​​ലും​​​മൂ​​​ട് പ്രാ​​​ക്കു​​​ള​​​ത്തെ വ​​​സ​​​തി​​​യി​​​ലായി​​​രു​​​ന്നു അ​​​ന്ത്യം.

സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​താ​​​ മി​​​ഷ​​​ന്‍റെ നാ​​​ലാ​​​ത​​​രം തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യാ​​​ണ് ഭാ​​​ഗീ​​​ര​​​ഥി അ​​​മ്മ വാ​​​ര്‍​ത്ത​​​ക​​​ളി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ല്‍ 275 മാ​​​ര്‍​ക്കി​​​ല്‍ 205 മാ​​​ര്‍​ക്കും നേ​​​ടി​. ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ നി​​​മി​​​ത്തം ഭ​​​ഗീ​​​ര​​​ഥി​​​യ​​​മ്മ​​​യ്ക്ക് ഔ​​​പ​​​ചാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം മൂ​​​ന്നാം ക്ലാ​​​സി​​​ല്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കേ​​​ണ്ടിവ​​​ന്നു. പി​​​ന്നീ​​​ട് 1990ലെ ​​​സ​​​ന്പൂ​​​ര്‍​ണ സാ​​​ക്ഷ​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് മു​​​റി​​​ഞ്ഞു​​​പോ​​​യ അ​​​ക്ഷ​​​ര​​​ബ​​​ന്ധം വീ​​​ണ്ടും വി​​​ള​​​ക്കി​​​ച്ചേ​​​ര്‍​ത്ത​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മ​​​ന്‍​കീ ​ബാ​​​തി​​​ല്‍ ഭാ​​​ഗീ​​​ര​​​ഥി അ​​​മ്മ​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ചി​​രു​​ന്നു. കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ നാ​​​രീ​​​ശ​​​ക്തി പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കി ഭാ​​​ഗീ​​​ര​​​ഥി അ​​​മ്മ​​​യെ ആ​​​ദ​​​രി​​ക്കു​​ക​​യും ചെ​​യ്തു. സം​​​സ്കാ​​​രം ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ ഇ​​ന്ന​​ലെ ഉ​​​ച്ച​​​യ്ക്ക് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ത്തി.


പ​​​രേ​​​ത​​​നാ​​​യ രാ​​​ഘ​​​വ​​​ൻ​​​പി​​​ള്ള​​​യാ​​​ണ് ഭ​​​ർ​​​ത്താ​​​വ്. മ​​​ക്ക​​​ൾ: പ​​​ത്മാ​​​ക്ഷി അ​​​മ്മ, തു​​​ള​​​സീ​​​ധ​​​ര​​​ൻ പി​​​ള്ള, സോ​​​മ​​​നാ​​​ഥ​​​ൻ പി​​​ള്ള, അ​​​മ്മി​​​ണി അ​​​മ്മ, ത​​​ങ്ക​​​മ​​​ണി പി​​​ള്ള, പ​​​രേ​​​ത​​​യാ​​​യ കൃ​​​ഷ്ണ​​​മ്മ. മ​​​രു​​​മ​​​ക്ക​​​ൾ: വി​​​ജ​​​യ​​​ല​​​ക്ഷ്മി അ​​​മ്മ, മ​​​ണി​​​യ​​​മ്മ, ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള, പ​​​രേ​​​ത​​​രാ​​​യ ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള, രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള, ആ​​​ന​​​ന്ദ​​​ൻ പി​​​ള്ള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.