മാ​ര്‍ ക​രി​യാ​റ്റി​ലിന്‍റെ ക​ബ​റി​ടം പു​ന​രു​ദ്ധ​രി​ച്ചു
Sunday, July 25, 2021 12:38 AM IST
ആ​​​ല​​​ങ്ങാ​​​ട് (​കൊ​​​ച്ചി): ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ല്‍ മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​രി​​​യാ​​​റ്റി​​​ല്‍ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ച ക​​​ബ​​​റി​​​ട​​​ത്തി​​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പും തി​​​രു​​​ശേ​​​ഷി​​​പ്പ് പു​​​നഃ​​​സ്ഥാ​​​പ​​​ന​​​വും ഇ​​​ന്നു ന​​​ട​​​ക്കും.

രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം​-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ലി​​​ന്‍റെ മു​​​ഖ്യ​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു ച​​​ട​​​ങ്ങു​​​ക​​​ള്‍.

ഗോ​​​വ ഭ​​​ദ്രാ​​​സ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്നു മാ​​​ര്‍ ക​​​രി​​​യാ​​​റ്റി​​​ലി​​​ന്‍റെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ 1961 ഏ​​​പ്രി​​​ല്‍ 11നാ​​​ണു ജ​​​ന്മ​​​നാ​​​ടാ​​​യ ആ​​​ല​​​ങ്ങാ​​​ട് പ​​​ള്ളി​​​യു​​​ടെ മ​​​ദ്ബ​​​ഹ​​​യി​​​ല്‍ പു​​​നഃ​​സം​​​സ്‌​​​ക​​​രി​​​ച്ച​​​ത്. പു​​​ന​​​രു​​​ദ്ധ​​​രി​​​ച്ച ഈ ​​​ക​​​ബ​​​റി​​​ട​​​ത്തി​​​ന്‍റെ ആ​​​ശീ​​​ര്‍​വാ​​​ദ​​​മാ​​​ണ് ഇ​​​ന്നു ന​​​ട​​​ക്കു​​​ക.പ​​​ള്ളി​​​യി​​​ലു​​​ള്ള പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വി​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച ഛായാ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും മാ​​​ര്‍ ക​​​രി​​​യി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും. തി​​​രു​​​ക്ക​​​ര്‍​മ​​​ങ്ങ​​​ള്‍ ഷെ​​​ക്കെ​​​യ്‌​​​ന ന്യൂ​​​സ് ചാ​​​ന​​​ലി​​​ലും ആ​​​ല​​​ങ്ങാ​​​ട് സെ​​​ന്‍റ് മേ​​​രീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ലും ത​​​ത്സ​​​മ​​​യം കാ​​​ണാ​​​നാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.