സ്‌​ക്രാ​ച്ചി​ല്‍ ഞെ​ട്ടി! ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കു ന​ഷ്ട​മാ​യ​ത് 75 ല​ക്ഷം
സ്‌​ക്രാ​ച്ചി​ല്‍ ഞെ​ട്ടി! ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കു ന​ഷ്ട​മാ​യ​ത് 75 ല​ക്ഷം
Sunday, July 25, 2021 1:25 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്‌​​​ക്രാ​​​ച്ച് ആ​​​ന്‍​ഡ് വി​​​ന്നി​​​ല്‍ ലോ​​​ട്ട​​​റി അ​​​ടി​​​ച്ച​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ല്‍ ബാ​​​ങ്ക് മാ​​​നേ​​​ജ​​​ര്‍​ക്ക് ന​​​ഷ്ട​​​മാ​​​യ​​​ത് 75 ല​​​ക്ഷം. ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​പ്പിം​​​ഗ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ന​​​ട​​​ന്ന ത​​​ട്ടി​​​പ്പി​​​ലാ​​​ണ് ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സ് പ​​​രി​​​ധി​​​യി​​​ലെ റി​​​ട്ട. ബാ​​​ങ്ക് മാ​​​നേ​​​ജ​​​ര്‍​ക്കു മു​​​ക്കാ​​​ല്‍ കോ​​​ടി രൂ​​​പ ന​​​ഷ്ട​​​മാ​​​യ​​​ത് .

ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ നാ​​​പ്‌​​​റ്റോ​​​ള്‍ ഷോ​​​പ്പിം​​​ഗ് പോ​​​ര്‍​ട്ട​​​ലി​​​ല്‍നി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ത്പ​​​ന്നം വാ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സ്പീ​​​ഡ് പോ​​​സ്റ്റി​​​ല്‍ സ്‌​​​ക്രാ​​​ച്ച് ആ​​​ന്‍​ഡ് വി​​​ന്‍ കൂ​​​പ്പ​​​ണോ​​​ടു​​​കൂ​​​ടി​​​യ ക​​​ത്ത് ല​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​പ്പ​​​ണ്‍ സ്‌​​​ക്രാ​​​ച്ച് ചെ​​​യ്ത​​​തോ​​​ടെ 75 ല​​​ക്ഷം ഓ​​​ണ്‍​ലൈ​​​ന്‍ ലോ​​​ട്ട​​​റി അ​​​ടി​​​ച്ചു. തു​​​ട​​​ര്‍​ന്നു ക​​​ത്തി​​​ലെ ഫോ​​​ണ്‍ ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​തോ​​​ടെ തു​​​ക ല​​​ഭി​​​ക്കാ​​​ന്‍ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ക കൈ​​​മാ​​​റു​​​ന്ന​​​തി​​​നു നി​​​കു​​​തി മു​​​ന്‍​കൂ​​​ര്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ര്‍​ദേശം. ഇ​​​തോ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ​​​പ്ര​​​കാ​​​രം ആ​​​ദ്യം 49,950 രൂ​​​പ​​​യും പി​​​ന്നീ​​​ട് 4,55,000 രൂ​​​പ​​​യും ബാ​​​ങ്ക് വ​​​ഴി അ​​​യ​​​ച്ചു.


ഇ​​​തോ​​​ടെ ലോ​​​ട്ട​​​റി തു​​​ക 75 ല​​​ക്ഷ​​​മെ​​​ന്ന​​​ത് ര​​​ണ്ടു​​​കോ​​​ടി​​​ ആ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ വി​​​ശ്വ​​​സി​​​പ്പി​​​ച്ചു. അ​​​തി​​​നാ​​​ല്‍ നി​​​കു​​​തിത്തു​​​ക കൂ​​​ട്ടി അ​​​യ​​​യ്ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഏ​​​പ്രി​​​ല്‍ 20 വ​​​രെ 25 ത​​​വ​​​ണ​​​യാ​​​യി മൊ​​​ത്തം 74,26,000 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ബാ​​​ങ്ക് മാ​​​നേ​​​ജ​​​ര്‍ അ​​​യ​​​ച്ച​​​ത്. ഒ​​​രു​​​മി​​​ച്ച് ഒ​​​മ്പ​​​തു​​​ല​​​ക്ഷം രൂ​​​പ​​​വ​​​രെ ബാ​​​ങ്ക് വ​​​ഴി അ​​​യ​​​ച്ചി​​​രു​​​ന്നു. ഒ​​​രേ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് വ​​​ന്‍​തു​​​ക​​​ക​​​ള്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തോ​​​ടൊ​​​യാ​​​ണു ത​​​ട്ടി​​​പ്പ് വ്യ​​​ക്ത​​​മാ​​​യ​​​ത്. തു​​​ട​​​ര്‍​ന്നു ചേ​​​വാ​​​യൂ​​​ര്‍ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.