കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ; പാ​ലാ രൂ​പ​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം ​ പ്ര​ഖ്യാ​പി​ച്ച് സി​ന​ഡ​ൽ ക​മ്മീ​ഷ​ൻ
കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ; പാ​ലാ രൂ​പ​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം ​ പ്ര​ഖ്യാ​പി​ച്ച് സി​ന​ഡ​ൽ ക​മ്മീ​ഷ​ൻ
Wednesday, July 28, 2021 11:52 PM IST
കൊ​​​​ച്ചി: കു​​​​ടും​​​​ബ​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പാ​​​​ലാ രൂ​​​​പ​​​​ത പ്ര​​​​ഖ്യാ​​​​പി​​​​ച്ച ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ കാ​​​​ല​​​​ത്തി​​​​ന്‍റെ സ്പ​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സൃ​​​​ത​​​മാ​​​യു​​​​ള്ള ന​​​​ല്ല ഇ​​​​ട​​​​യ​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മെ​​​​ന്നു കു​​​​ടും​​​​ബ​​​​ത്തി​​​​നും അ​​​​ല്മായ​​​​ർ​​​​ക്കും ജീ​​​​വ​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ മാ​​​​ർ റെ​​​​മി​​​​ജി​​​​യോ​​​​സ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ലും മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ലും അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ.

മ​​​​നു​​​​ഷ്യ​​​ജീ​​​​വ​​​​ന്‍റെ അ​​​​ള​​​​ക്കാ​​​​നാ​​​​വാ​​​​ത്ത വി​​​​ല തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന സ​​​​മൂ​​​​ഹ​​​​മാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ സം​​​​സ്‌​​​​കൃ​​​​ത സ​​​​മൂ​​​​ഹ​​​​മെ​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്കാ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ത​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മെ​​​​ന്നു മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് അ​​​​സ​​​​ന്ദി​​​​ഗ്ധ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഈ ​​​​നി​​​​ല​​​​പാ​​​​ടി​​​​നു പി​​​​ന്നി​​​​ൽ സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും അ​​​​തി​​​​നെ ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​യ്​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പാ​​​​ലാ രൂ​​​​പ​​​​ത​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ രൂ​​​​പ​​​​ത​​​​ക​​​​ളും ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന പ്രോ​​​​ലൈ​​​​ഫ് ന​​​​യ​​​​മാ​​​​ണ് സ​​​​ഭ​​​​യ്ക്കു​​​​ള്ള​​​​ത്.

അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ ജ​​​​നി​​​​പ്പി​​​​ക്കാ​​​​ന​​​​ല്ല, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വപ​​​​ര​​​​മാ​​​​യ മാ​​​​തൃ​​​​ത്വ​​​​ത്തെ​​​​യും പി​​​​തൃ​​​​ത്വ​​​​ത്തെ​​​​യും പ​​​​റ്റി​​​​യാ​​​​ണ് സ​​​​ഭ ദ​​​​മ്പ​​​​തി​​​​ക​​​​ളെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ന​​​​സം​​​​ഖ്യാ​​​​പ​​​​ര​​​​മാ​​​​യ ശൂ​​​​ന്യ​​​​ത​​​​യി​​​​ലേ​​​​ക്ക് ആ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി, സ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും നാ​​​​ടാ​​​​യ ഭാ​​​​ര​​​​ത​​​​ത്തി​​​​ൽ പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നും യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ഉ​​​​ൽ​​​​ക​​​​ണ്ഠ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​താ​​​​ണ്. വ​​​​ലി​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന ശ്ര​​​​ദ്ധ, ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ട ജീ​​​​വ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ക​​​​രു​​​​ത​​​​ലാ​​​​യി​​​​ട്ടാ​​​​ണ് നാം ​​​​കാ​​​​ണേ​​​​ണ്ട​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രാ​​​​ധീ​​​​ന​​​​ത​​​​യു​​​​ടെ​​​​യും മ​​​​റ്റു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളു​​​​ടെ​​​​യും പേ​​​​രി​​​​ൽ ജീ​​​​വ​​​​നെ ന​​​​ശി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ന്ത​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് ജീ​​​​വ​​​​ന്‍റെ മൂ​​​​ല്യ​​​​ത്തെ​​​​പ്പ​​​​റ്റി ഉ​​​​ത്ത​​​​മ ബോ​​​​ധ്യ​​​​മു​​​​ള്ള സ​​​​ഭ കൂ​​​​ടു​​​​ത​​​​ൽ കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ള്ള കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് കൈ​​​​ത്താ​​​​ങ്ങാ​​​​വു​​​​ന്ന​​​​ത്.


ക​​​​മ്മീ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ആ​​​​ന്‍റ​​​​ണി മൂ​​​​ല​​​​യി​​​​ൽ, കു​​​​ടും​​​​ബ പ്രേ​​​​ഷി​​​​ത​​​​ത്വ വി​​​​ഭാ​​​​ഗം സെ​​​​ക്ര​​​​ട്ട​​​​റി ഫാ.​​​​ഫി​​​​ലി​​​​പ്പ് വ​​​​ട്ട​​​​യ​​​​ത്തി​​​​ൽ, പ്രോ​​​​ലൈ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ്, മാ​​​​തൃ​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​കെ.​​​​വി. റീ​​​​ത്താ​​​​മ്മ, സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​സി​​​​ലി പോ​​​​ൾ ത​​​​ട്ടി​​​​ൽ, കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​രാ​​​​ജു ആ​​​​ന്‍റ​​​​ണി, സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ഡെ​​​​യ്‌​​​​സ​​​​ൻ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ൻ, ഗ്ലോ​​​​ബ​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, അ​​​​ൽ​​​​മാ​​​​യ ഫോ​​​​റം സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.