ഏകോപിത നവകേരളം കർമപദ്ധതി രൂപീകരിക്കും
Thursday, July 29, 2021 1:32 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമപദ്ധതി- 2 രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് ’വിദ്യാകിരണം’ എന്ന് പുനർനാമകരണം ചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനായും ചീഫ് സെക്രട്ടറി കണ്‍വീനറായും നവകേരളം കർമപദ്ധതി കോർഡിനേറ്റർ ജോയിന്റ് കണ്‍വീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും കർമപദ്ധതി സെൽ രൂപീകരിക്കും.