സുപ്രീംകോടതി വിധി; ഇപ്പോൾ പ്രതികരിക്കുന്നില്ല: ജോസ് കെ. മാണി
സുപ്രീംകോടതി വിധി; ഇപ്പോൾ പ്രതികരിക്കുന്നില്ല: ജോസ് കെ. മാണി
Thursday, July 29, 2021 1:33 AM IST
പാ​ലാ: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടി വി​ധി​സംബന്ധിച്ച ശരി തെറ്റിനെക്കുറി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. കേ​ര​ള നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി വ​ന്നി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കി​യ ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. ആ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ​ല​വ​ട്ടം ന​ട​ത്തി​യ​താ​ണ്.

സു​പ്രീം​കോ​ട​തി കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ഇ​പ്പോ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എം​എ​ൽ​എ​മാ​ർ വി​ചാ​ര​ണ നേ​രി​ട​ണം എ​ന്ന​താ​ണ് കോ​ട​തി നി​രീ​ക്ഷ​ണം. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ് ഇ​നി ന​ട​ക്കേ​ണ്ട​ത്. വി​ധി തീ​ർ​ച്ച​യാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കും. അ​താ​ണ് ഇ​നി ച​ർ​ച്ച​യാ​കു​ന്ന​ത്.


കേ​സി​ലെ പ്ര​തി​യാ​യ മ​ന്ത്രിസ്ഥാ​ന​ത്തു​നി​ന്നു മാ​റി നി​ൽ​ക്ക​ണ്ടേ​യെ​ന്ന ചോ​ദ്യ​ത്തി​ന്, "വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട​ല്ലോ’ എ​ന്ന് ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു. വി​ചാ​ര​ണ നേ​രി​ടു​മെ​ന്നാ​ണു മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​തു സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ചാ​ര​ണ വ​ര​ട്ടെ അ​പ്പോ​ൾ അ​ഭി​പ്രാ​യം പ​റ​യാ​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.