കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മ​വ​ണ്ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു
കെ​എ​സ്ആ​ർ​ടി​സി ഗ്രാ​മ​വ​ണ്ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു
Friday, July 30, 2021 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഗ്രാ​​​മ​​​വ​​​ണ്ടി​​​ക​​​ൾ ഉ​​​ട​​​ൻത​​​ന്നെ ചെ​​​റു​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധാ​​​ന​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​ക​​യാ​​യി​​രു​​ന്നു മ​​​ന്ത്രി.

ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ത്ത് ബ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​​ത്തി​​​പ്പെ​​​ടാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഗ്രാ​​​മ​​​വ​​​ണ്ടി​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന റൂ​​​ട്ടി​​​ലാ​​​കും സ​​​ർ​​​വീ​​​സു​​​ക​​​ൾ. ബ​​​സ് സ​​​ർ​​​വീ​​​സി​​​ന്‍റെ ഇ​​​ന്ധ​​​നചെ​​​ല​​​വ് ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ക്കും. മ​​​റ്റു​​​ ചെ​​​ല​​​വു​​​ക​​​ൾ കെ​​​എ​​​സ് ആ​​​ർ​​​ടി​​​സി​​യും. 1965 മു​​​ത​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ഷ്ട​​​ത്തി​​​ലാ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

1628.12 കോ​​​ടി രൂ​​​പ​​​യാ​​​ണ് നി​​​ല​​​വി​​​ലെ ന​​​ഷ്ടം. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​റ്റ​​​വുമ​​​ധി​​​കം ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ച്ച പൊ​​​തു​​​മേ​​​ഖ​​​ല കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യാ​​​ണ്. ക​​​ച്ച​​​വ​​​ട​​​താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ ലാ​​​ഭം മാ​​​ത്രം ഉ​​​ണ്ടാ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മ​​​ല്ല കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി. അ​​​തേ​​​സ​​​മ​​​യം, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ക​​​ണ്‍​സോ​​​ർ​​​ഷ്യം വ​​​ഴി പെ​​​ൻ​​​ഷ​​​ൻ കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഈ ​​​മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ ഉ​​​ട​​​ന​​​ടി വി​​​ത​​​ര​​​ണം ചെ​​​യ്യും. ശ​​​ന്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.


3000 ഡീ​​​സ​​​ൽ ബ​​​സു​​​ക​​​ൾ സി​​​എ​​​ൻ​​​ജി ആ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. 300 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​നു ചെ​​​ല​​​വ്.​​​ ഈ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ചെ​​​ല​​​വി​​​ന​​​ത്തി​​​ൽ 500 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​കും. ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ശേ​​​ഷം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റി​​​നെ സ​​​മൂ​​​ല​​​മാ​​​യി പു​​​ന​​​ഃസം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഏ​​​ഴ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചാണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബോ​​​ർ​​​ഡ് പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചത്.

ടി​​​ക്ക​​​റ്റി​​​ത​​​ര വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 70 ഓ​​​ളം ഡി​​​പ്പോ​​​ക​​​ളി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ പെ​​​ട്രോ​​​ൾ-​​​ഡീ​​​സ​​​ൽ പ​​​ന്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ൽ 60 സേ​​​വ​​​ന​​​ങ്ങ​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​ക്കി മാ​​​റ്റി​​​യ​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.