ന​ടി​യെ ആക്രമിച്ച കേസ്: മാ​പ്പു​സാ​ക്ഷി​യെ അ​റ​സ്റ്റ് ചെ​യ്തു
Saturday, July 31, 2021 1:32 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ മാ​​​പ്പു​​​സാ​​​ക്ഷി വി​​​ഷ്ണു​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. വി​​​ചാ​​​ര​​​ണ​​​യ്ക്ക് തു​​​ട​​​ര്‍​ച്ച​​​യാ​​​യി വ​​​രാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ക​​​ള​​​മ​​​ശേ​​രി​​​യി​​​ലെ വീ​​​ട്ടി​​​ല്‍നി​​​ന്ന് വി​​​ഷ്ണു​​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ഇ​​​യാ​​​ളെ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ​​​ത്താം പ്ര​​​തി​​​യാ​​​യ വി​​​ഷ്ണു​​​​വി​​​നെ പോ​​​ലീ​​​സ് മാ​​​പ്പു​​​സാ​​​ക്ഷി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​യി​​​ലി​​​ല്‍ വ​​​ച്ച് ഒ​​​ന്നാം പ്ര​​​തി സു​​​നി​​​ല്‍ കു​​​മാ​​​റി​​​നു​​വേ​​​ണ്ടി ന​​ട​​ൻ ദി​​​ലീ​​​പി​​​നു​​​ള്ള ക​​​ത്ത് എ​​​ഴു​​​തി ന​​​ല്‍​കി​​​യ​​​ത് വി​​​ഷ്ണു ആ​​​യി​​​രു​​​ന്നു. ഈ ​​​ക​​​ത്താ​​​ണ് ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ദി​​​ലീ​​​പി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്.


കേ​​​സി​​​ലെ പ്ര​​​ധാ​​​ന സാ​​​ക്ഷി​​​യാ​​​യ വി​​​ഷ്ണു തു​​​ട​​​ര്‍​ച്ച​​​യാ​​​യി വ​​​രാ​​​ത്ത​​​തി​​​നാ​​​ല്‍ വി​​​ചാ​​​ര​​​ണ നീ​​​ളു​​​ക​​​യാ​​​ണ്. സു​​​പ്രീംകോ​​​ട​​​തി നി​​​ര്‍​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ച് വി​​​ചാ​​​ര​​​ണ അ​​​ടു​​​ത്ത മാ​​​സം പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ഷ്ണു​​​വി​​​നെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ വി​​​ചാ​​​ര​​​ണ​​ക്കോ​​​ട​​​തി എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.