ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ അ​വാ​ര്‍​ഡ് സ​ഹൃ​ദ​യ​യ്ക്ക്
ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ അ​വാ​ര്‍​ഡ് സ​ഹൃ​ദ​യ​യ്ക്ക്
Saturday, July 31, 2021 1:32 AM IST
കൊ​​​ച്ചി: രൂ​​​പ​​​ത സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് സൊ​​​സൈ​​​റ്റി​​​ക​​​ളി​​​ല്‍ ഗ്രീ​​​ന്‍ പ്രോ​​​ട്ടോ​​​കോ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലെ മി​​​ക​​​വി​​​നു കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് ഫോ​​​റം (കെ​​​എ​​​സ്എ​​​സ്എ​​​ഫ്) ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്‌​​​കാ​​​രം എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​പ്ര​​​വ​​​ര്‍​ത്ത​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യ്ക്കു ല​​​ഭി​​​ച്ചു. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്‌​​​കാ​​​രം.

പാ​​​ലാ​​​യി​​​ല്‍ കെ​​​എ​​​സ്എ​​​സ്എ​​​ഫ് വാ​​​ര്‍​ഷി​​​ക ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ല്‍ കേ​​​ര​​​ളാ സോ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സ് ഫോ​​​റം ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ലി​​​ല്‍നി​​​ന്നു സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​സ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. സ​​​ഹൃ​​​ദ​​​യ കാ​​​മ്പ​​​സ് ഹ​​​രി​​​ത ച​​​ട്ട​​​ങ്ങ​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് അ​​​വാ​​​ര്‍​ഡെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ര്‍ പ​​​റ​​​ഞ്ഞു. ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പാ​​​യു​​​ടെ ലൗ​​​ദാ​​​ത്തോ സി ​​​വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഈ ​​​പു​​​ര​​​സ്‌​​​കാ​​​രം സ്‌​​​പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് ചി​​​ക്കാ​​​ഗോ ആ​​​സ്ഥാ​​​ന​​​മാ​​​യ ഫാ.​ ​​ഏ​​​ബ്ര​​​ഹാം മു​​​ത്തോ​​​ല​​​ത്ത് ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.