മുഖ്യമന്ത്രി മാപ്പു പറയണം: പി.സി. തോമസ്
Saturday, July 31, 2021 1:51 AM IST
കൊച്ചി: മന്ത്രി ശിവന്‍കുട്ടിയെയും മുന്‍ സിപിഎം എംഎല്‍എമാരെയും നിയമസഭാ കൈയാങ്കളി കേസില്‍നിന്നു രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു വന്‍തുക മുടക്കിയതിനു മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളോട് മാപ്പു പറയണമെന്നു കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
പ്രതികളെ കേസില്‍നിന്നു രക്ഷിക്കാന്‍ ജനങ്ങളുടെ കോടികളാണ് എടുത്തത്. ഇതിന്റെ കണക്ക് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.