പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം കാ​ര്യ​മാ​ക്കില്ല: ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്കേ​ണ്ടെന്നു സി​പി​എം
Saturday, July 31, 2021 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ കൈ​​​യ്യാങ്ക​​​ളി കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്. കോ​​​ട​​​തി വി​​​ധി വ​​​ന്ന​​​യു​​​ട​​​ൻ സി​​​പി​​​എം ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം വി​​​ഷ​​​യം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു.


കേ​​​സ് വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യി​​​ൽ നേ​​​രി​​​ടാ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച സി​​​പി​​​എം പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധം കാ​​​ര്യ​​​മാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ്. ഐ​​​എ​​​ൻ​​​എ​​​ല്ലി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​രു വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു സി​​​പി​​​എം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.