നഴ്സിംഗ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് വിദ്യാർഥികൾ
നഴ്സിംഗ് പ​രീ​ക്ഷ​ക​ൾ  റ​ദ്ദാ​ക്ക​ണ​മെ​ന്ന് വിദ്യാർഥികൾ
Sunday, August 1, 2021 12:34 AM IST
കോ​​​ട്ട​​​യം: കേ​​​​​ര​​​​​ള യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ഓ​​​​​ഫ് ഹെ​​​​​ൽ​​​​​ത്ത് ആ​​​​​ൻ​​​​​ഡ് സ​​​​​യ​​​​​ൻ​​​​​സ​​​​​സ്(​​​​​കെ​​​​​യു​​​​​എ​​​​​ച്ച് എ​​​​​സ്) വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ​​​​​സിം​​​​​ഗ് പ​​​​​രീ​​​​​ക്ഷയു​​​​​ടെ ഒ​​​​​ന്നാം വ​​​​​ർ​​​​​ഷ​​, ര​​​​​ണ്ടാം വ​​​​​ർ​​​​​ഷ​​ പ​​​രീ​​​ക്ഷ​​​ക​​​ൾ റ​​​​​ദ്ദാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സി​​​​​ല​​​​​ബ​​​​​സ് വേ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ഠി​​​​​പ്പി​​​​​ച്ചു തീ​​​​​ർ​​​​​ക്കു​​​​​ന്നതും ഓ​​​​​ണ്‍​ലൈ​​​​​ൻ ക്ലാ​​​​​സു​​​​​ക​​​​​ൾ ഗ്ര​​​​​ഹി​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​യാ​​​​​സവും ​​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ​​​രീ​​​ക്ഷ റദ്ദാക്ക​​​ണ​​​മെ​​​ന്നു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്.


കോ​​​​​വി​​​​​ഡ് മൂ​​​​​ന്നാം ത​​​​​രം​​​​​ഗം സെ​​​​​പ്റ്റം​​​​​ബ​​​​​ർ- ഒ​​​​​ക്ടോ​​​​​ബ​​​​​ർ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ത്തു​​​​​മെ​​​​​ന്നു​​​ള്ള സൂ​​​ച​​​ന വ​​​ന്ന സ്ഥി​​​തി​​​ക്ക് കെ​​​​​യു​​​​​എ​​​​​ച്ച്എ​​​​​സ് പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ ഓ​​​​​ഫ്‌​​​ലൈ​​​​​നാ​​​​​യി എ​​​​​ഴു​​​​​തു​​​​​ന്ന​​​​​തി​​​​​ലും വെ​​​ല്ലു​​വി​​​ളി​​​ക​​​ൾ ഏ​​​റെ​​​യാ​​​ണ്.

ഹോ​​​​​സ്റ്റ​​​​​ലി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കു​​​ന്ന പ​​​​​കു​​​​​തി​​​​​യി​​​​​ല​​​​​ധി​​​​​കം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കും ഇ​​​​​തു​​​​​വ​​​​​രെ വാ​​​​​ക്സി​​​​​ൻ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നതും വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.