ഫോ​ണ്‍ രേ​ഖ​ക​ള്‍ നി​ര്‍​ണാ​യ​കം
ഫോ​ണ്‍ രേ​ഖ​ക​ള്‍ നി​ര്‍​ണാ​യ​കം
Sunday, August 1, 2021 12:34 AM IST
കൊ​​​ച്ചി: മാ​​​ന​​​സ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പ് രാ​​​ഖി​​​ല്‍ മാ​​​ന​​​സ​​​യോ​​​ട് സം​​​സാ​​​രി​​​ച്ചിരുന്നതായി രാ​​​ഖി​​​ലി​​​ന്‍റെ സു​​​ഹൃ​​​ത്ത് വെ​​​ളി​​​പ്പെ​​​ടു​​​ത്തിയതോടെ ഇ​​​രു​​​വ​​​രു​​​ടെ​​​യും ഫോ​​​ണു​​​ക​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്ക് രാ​​​ഖി​​​ലി​​​നെ ന​​​യി​​​ച്ച നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​തി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ചേ​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

രാ​​​ഖി​​​ലി​​ന് തോ​​​ക്ക് ല​​​ഭി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച് സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍​ക്കു യാ​​​തൊ​​​രു വി​​​വ​​​ര​​​വു​​​മി​​​ല്ല. മ​​​റ്റൊ​​​രു പ്ര​​​ണ​​​യം ത​​​ക​​​ര്‍​ന്ന​​ശേ​​​ഷ​​​മാ​​​ണ് മാ​​​ന​​​സ​​​യെ രാ​​​ഖി​​​ല്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​തെ​​​ന്നു സ​​​ഹോ​​​ദ​​​ര​​​ന്‍ രാ​​​ഹു​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് വി​​​ളി​​​പ്പി​​​ച്ച​​ശേ​​​ഷ​​​വും ബ​​​ന്ധം വി​​​ടാ​​​ന്‍ രാ​​​ഖി​​​ല്‍ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല. മാ​​​ന​​​സ ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​ത് രാ​​​ഖി​​​ലി​​​നെ ത​​​ള​​​ര്‍​ത്തി​​​യെ​​​ന്നും ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ആ​​​രോ​​​ടും സം​​​സാ​​​രി​​​ക്കാ​​​റി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സ​​​ഹോ​​​ദ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.


ജീ​​​വി​​​തം ത​​​ക​​​ര്‍​ന്നെ​​​ന്നു ത​​​നി​​​ക്ക് രാ​​ഖി​​​ല്‍ മെ​​​സേ​​​ജ് അ​​​യ​​​ച്ചി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തു പോ​​​യി പ​​​ണ​​​മു​​​ണ്ടാ​​​ക്കി​​​യാ​​​ല്‍ ബ​​​ന്ധം തു​​​ട​​​രാ​​​നാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ഖി​​​ലി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും സ​​​ഹോ​​​ദ​​​ര​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.