ഫ്രാ​ങ്കോ ലൂ​യി​സ് വി​ര​മി​ച്ചു
ഫ്രാ​ങ്കോ ലൂ​യി​സ്  വി​ര​മി​ച്ചു
Sunday, August 1, 2021 12:34 AM IST
തൃ​​​ശൂ​​​ർ: ദീ​​​പി​​​ക തൃ​​​ശൂ​​​ർ ബ്യൂ​​​റോ ചീ​​​ഫും സ്പെ​​​ഷ​​​ൽ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റു​​​മാ​​​യ ഫ്രാ​​​ങ്കോ ലൂ​​​യി​​​സ് വി​​​ര​​​മി​​​ച്ചു. 35 വ​​​ർ​​​ഷം നീ​​​ണ്ട പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ 29 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​നം ദീ​​​പി​​​ക​​​യി​​​ലാ​​​യി​​​രു​​​ന്നു.അ​​​നേ​​​കം ച​​​രി​​​ത്രമു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണ്.

കു​​​ട്ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ലേ​​​ഖ​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്ക് യൂ​​​ണി​​​സെ​​​ഫ് പു​​​ര​​​സ്കാ​​​രം, കാ​​​വു​​​മ്പാ​​​യി മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച പ​​​ത്ര രൂ​​​പ​​​ക​​​ല്പ​​​ന​​​യ​​​്ക്കു​​​ള്ള സ്വ​​​ദേ​​​ശാ​​​ഭി​​​മാ​​​നി പു​​​ര​​​സ്കാ​​​രം, പു​​​ഴ​​​ങ്ക​​​ര ബാ​​​ല​​​നാ​​​രാ​​​യ​​​ണ​​​ൻ സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡ്, പ്ലാ​​​റ്റൂ​​​ണ്‍ അ​​​വാ​​​ർ​​​ഡ് എ​​​ന്നി​​​വ ല​​​ഭി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം ദ​​​യ മീ​​​ഡി​​​യ ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. ആ​​​റു​​​വ​​​ർ​​​ഷം കേ​​​ര​​​ള കൗ​​​മു​​​ദി തൃ​​​ശൂ​​​ർ ബ്യൂ​​​റോ ചീ​​​ഫാ​​​യും യൂ​​​ണി​​​റ്റ് ചീ​​​ഫാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.


തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​ണ്.

കൊ​​​ട്ടേ​​​ക്കാ​​​ട് നീ​​​ല​​​ങ്കാ​​​വി​​​ൽ പ​​​രേ​​​ത​​​രാ​​​യ ലൂ​​​യി​​​സ്-മേ​​​രി ദ​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ ഷാ​​​ജി പു​​​ന്നം​​​പ​​​റ​​​മ്പ് നീ​​​ല​​​ങ്കാ​​​വി​​​ൽ ഒൗ​​​സേ​​​ഫ് - ത​​​ങ്ക​​​മ്മ ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ. മ​​​ക്ക​​​ൾ: സു​​​നു (ന്യൂ ​​​ഇ​​​ന്ത്യ അ​​​ഷ്വ​​​റ​​​ൻ​​​സ്, വ​​​ളാ​​​ഞ്ചേ​​​രി), മ​​​നു (സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്, കോ​​​ൽ​​​ക്ക​​​ത്ത). മ​​​രു​​​മ​​​ക​​​ൻ: വി​​​നു മാ​​​ത്യു (എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, ഒ​​​എ​​​ൻ​​​ജി​​​സി).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.