തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 20,624 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,67,579 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31%. 80 മരണങ്ങൾകൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,781 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 112 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 16,865 പേർ രോഗമുക്തരായി. 1,64,500 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-3474, തൃശൂർ-2693, പാലക്കാട്-2209, കോഴിക്കോട്-2113, എറണാകുളം-2072, കൊല്ലം-1371, കണ്ണൂർ-1243, ആലപ്പുഴ-1120, കോട്ടയം-1111, തിരുവനന്തപുരം-969, കാസർഗോഡ്-715, പത്തനംതിട്ട-629, വയനാട്-530, ഇടുക്കി-375.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.