പ്ര​ള​യസെ​സ് ഇനിയില്ല; സാ​ധ​ന​വി​ല കു​റ​യും
പ്ര​ള​യസെ​സ് ഇനിയില്ല; സാ​ധ​ന​വി​ല കു​റ​യും
Sunday, August 1, 2021 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ സെ​സി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ന്നു​മു​ത​ൽ ഒ​രു ശ​ത​മാ​നം കു​റ​യും. അ​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് ഒ​രു ശ​ത​മാ​ന​വും സ്വ​ർ​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​ന​വു​മാ​ണു വി​ല കു​റ​യു​ന്ന​ത്.

നി​ല​വി​ൽ 12, 18, 28 ശ​ത​മാ​നം ച​ര​ക്കു​സേ​വ​ന നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കു​ന്ന ഒ​രു ശ​ത​മാ​നം പ്ര​ള​യ​സെ​സാ​ണ് ഇ​ന്നു​മു​ത​ൽ ഒ​ഴി​വാ​ക്കു​ന്ന​ത്. ചെ​രു​പ്പ്, കു​ട, ബാ​ഗ്, ബി​സ്ക​റ്റ്, ചോ​ക്ലേ​റ്റ്, കേ​ക്ക്, ഐ​സ്ക്രീം, 1000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള തു​ണി​ത്ത​ര​ങ്ങ​ൾ, മി​ക്സി, ഫാ​ൻ, ഇ​ല​ക്‌​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, സി​മ​ന്‍റ്, പെ​യി​ന്‍റ്, ഹാ​ർ​ഡ് വെ​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, നോ​ട്ട് ബു​ക്ക്, ഷേ​വിം​ഗ് ക്രീം, ​ടൂ​ത്ത് പേ​സ്റ്റ്, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, മാ​ർ​ബി​ൾ, പൈ​പ്പ്, ബാ​ത്ത്റൂം ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​ൽ​ഇ​ഡി ബ​ൾ​ബ്, മെ​ത്ത, എ​സി, ഗ്രൈ​ൻ​ഡ​ർ, കാ​ർ, സ്കൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ണ്‍, കാ​മ​റ, സി​സി​ടി​വി, ക​ന്പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്, മോ​ണി​റ്റ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, ടി​വി, വാ​ട്ട​ർ ഹീ​റ്റ​ർ, പ്ര​ഷ​ർ കു​ക്ക​ർ, എ​യ​ർ കൂ​ള​ർ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം വി​ല കു​റ​യും. 2019 ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ലാ​ണ് പ്ര​ള​യ​സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.