മാ​​​ന​​​സ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച തോ​​​ക്ക് ബി​​ഹാ​​​റി​​​ൽ​​നി​​​ന്ന്: മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ
മാ​​​ന​​​സ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച തോ​​​ക്ക് ബി​​ഹാ​​​റി​​​ൽ​​നി​​​ന്ന്: മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ
Monday, August 2, 2021 1:57 AM IST
ക​​​ണ്ണൂ​​​ർ: മാ​​​ന​​​സ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച തോ​​​ക്ക് ര​​​ഖി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത് ബി​​ഹാ​​​റി​​​ല്‍നി​​​ന്നാ​​​ണെ​​​ന്ന് മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍. വെ​​​ടി​​​വ​​​യ്ക്കാ​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​വും ബി​​​ഹാ​​​റി​​​ൽ​​നി​​​ന്ന് ഇ​​​യാ​​​ള്‍​ക്കു ല​​​ഭി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ തെ​​​ളി​​​വു​​​ക​​​ളും പോ​​​ലീ​​​സി​​​ന്‍റെ പ​​​ക്ക​​​ല്‍ ഉ​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച മാ​​​ന​​​സ​​​യു​​​ടെ നാ​​​റാ​​​ത്തു​​​ള്ള വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കൊ​​​ല​​​പാ​​​ത​​​കം ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സ്റ്റൈ​​​ലി​​​ലാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. ര​​​ഖി​​​ലും സു​​​ഹൃ​​​ത്തും തോ​​​ക്ക് സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​യി ബി​​​ഹാ​​​റി​​​ലെ ഉ​​​ള്‍​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​യി താ​​​മ​​​സി​​​ച്ചു. ഇ​​​യാ​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​​ത​​​ര സം​​​സ്ഥാന തൊ​​​ഴി​​​ലാ​​​ളി​​​യി​​​ല്‍​നി​​​ന്നാ​​​ണ് അ​​​വി​​​ടെ​​​നി​​​ന്നു തോ​​​ക്ക് ല​​​ഭി​​​ക്കു​​​മെ​​​ന്ന വി​​​വ​​​രം ല​​​ഭി​​​ച്ച​​​തെ​​​ന്നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ബി​​​ഹാ​​​റി​​​ലേ​​​ക്കു പോ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.