കാരിത്താസ് ആശുപത്രിയിലെ നവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പണം നടത്തി
കാരിത്താസ് ആശുപത്രിയിലെ  നവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്  സമർപ്പണം നടത്തി
Wednesday, August 4, 2021 12:39 AM IST
കോ​​​​ട്ട​​​​യം: കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ 60-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ​​​​ന​​​​വീ​​​​ക​​​​രി​​​​ച്ച കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പ​​​​ണം ന​​​​ട​​​​ത്തി. കൂ​​​​ദാ​​​​ശ ക​​​​ർ​​​​മം കാ​​​​രി​​​​ത്താ​​​​സ് കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​ത്യേ​​​​ക സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

കാ​​​​ൻ​​​​സ​​​​റി​​​​നെ​​​​തി​​​​രേ സ​​​​ന്പൂ​​​​ർ​​​​ണചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തുന്ന​​​​തി​​​​നാ​​​​യി 2003ൽ ​​​​തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച കാ​​​​രി​​​​ത്താ​​​​സ് കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് എ​​​​ല്ലാ​​​​വി​​​​ധ ആ​​​​ധു​​​​നി​​​​ക ചി​​​​കി​​​​ത്സാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ​​​​യും മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ സു​​​​സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നു ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​​ഡോ. ബി​​​​നു കു​​​​ന്ന​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു.


ന​​​​വീ​​​​ക​​​​രി​​​​ച്ച കാ​​​​ൻ​​​​സ​​​​ർ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മെ​​​​ഡി​​​​ക്ക​​​​ൽ, സ​​​​ർ​​​​ജി​​​​ക്ക​​​​ൽ, റേ​​​​ഡി​​​​യേ​​​​ഷ​​​​ൻ, പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂണി​​​​റ്റി ഓ​​​​ങ്കോ​​​​ള​​​​ജി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ഒ​​​​പ്പം ന്യൂ​​​​ക്ലി​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​ൻ ആ​​​​ൻ​​​​ഡ് പി​​​​ഇ​​​​ടി-​​​​സി​​​​ടി​​​​യും കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​വാ​​​​ർ​​​​ന്ന രീ​​​​തി​​​​യി​​​​ൽ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ കാ​​​​ൻ​​​​സ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണു കാ​​​​രി​​​​ത്താ​​​​സി​​​​ലേ​​​​ത്.

ഫാ. ​​​​ജി​​​​നു കാ​​​​വി​​​​ൽ, ഫാ. ​​​​ജോ​​​​യ്സ് ന​​​​ന്ദി​​​​കു​​​​ന്നേ​​​​ൽ, ഫാ. ​​​​റോ​​​​യി കാ​​​​ഞ്ഞി​​​​ര​​​​ത്തും​​​​മൂ​​​​ട്ടി​​​​ൽ, ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ തേ​​​​വ​​​​ർ​​​​പ​​​​റ​​​​ന്പി​​​​ൽ, ഡോ. ​​​​എ​​​​ൻ.​​​​എ. ബോ​​​​ബി, ഡോ. ​​​​ജോ​​​​സ് ടോം ​​​​എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.