ഹീ​ബ്രു, ഗ്രീ​ക്ക് ബൈ​ബി​ളു​ക​ൾ ഇ​ന്ത്യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
ഹീ​ബ്രു, ഗ്രീ​ക്ക് ബൈ​ബി​ളു​ക​ൾ  ഇ​ന്ത്യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, August 4, 2021 12:39 AM IST
കോ​​ട്ട​​യം: ബൈ​​ബി​​ൾ പ്ര​​സാ​​ധ​​ന​​രം​​ഗ​​ത്ത് പു​​തി​​യ കാ​​ൽ​​വ​​യ്പായി ഹീ​​ബ്രു​​വി​​ലും ഗ്രീ​​ക്കി​​ലു​​മു​​ള്ള പ​​ഠ​​ന​​പ​​തി​​പ്പു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ ഇ​​ദം​​പ്ര​​ഥ​​മ​​മാ​​യി ബൈ​​ബി​​ൾ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പ​​ഴ​​യ​​നി​​യ​​മ​​ത്തി​​ന്‍റ മൂ​​ല​​ഭാ​​ഷ​​യാ​​യ ഹീ​​ബ്രു​​വി​​ലും, പു​​തി​​യ​​നി​​യ​​മ​​ത്തി​​ന്‍റെ മൂ​​ല​​ഭാ​​ഷ​​യാ​​യ ഗ്രീ​​ക്കി​​ലും ത​​യാറാ​​ക്കി​​യി​​രി​​ക്കു​​ന്ന ഈ ​​പ​​തി​​പ്പു​​ക​​ൾ വൈ​​ദി​​കവി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല, ഭാ​​ഷാ​​പ​​ഠി​​താ​​ക്ക​​ൾ​​ക്കും ഏ​​റെ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​ണ്.

ബൈ​​ബി​​ൾ പ​​ഠ​​ന​​ത്തി​​നും ഗ​​വേ​​ഷ​​ണ​​ത്തി​​നും അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​യ മൂ​​ല​​ഭാ​​ഷ​​ക​​ളി​​ലെ ആ​​ധി​​കാ​​രി​​ക പ​​തി​​പ്പു​​ക​​ൾ ഇ​​തേ​​വ​​രെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്ന ജ​​ർ​​മ​​ൻ ബൈ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​മാ​​യി ബൈ​​ബി​​ൾ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം സ്വ​​ദേ​​ശി​​യു​​മാ​​യ റ​​വ. ഡോ. ​​മാ​​ണി ചാ​​ക്കോ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ളു​​ടെ ഫ​​ല​​മാ​​യാ​​ണ് ഇ​​ന്ത്യ​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാനു​​ള്ള ധാ​​ര​​ണ​​യി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​തും അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​ര​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തും.

ബൈ​​ബി​​ളി​​ന്‍റെ പു​​രാ​​ത​​ന കൈ​​യെ​​ഴു​​ത്തു പ്ര​​തി​​ക​​ളെ അ​​ധി​​ക​​രി​​ച്ച് വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന ഗ​​വേ​​ഷ​​ണ​​ങ്ങ​​ളു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ സ​​മാ​​ഹ​​രി​​ച്ച് വേ​​ദ​​ശാ​​സ്ത്ര​​ത്തി​​ൽ ഉ​​ന്ന​​ത​​പ​​ഠ​​ന​​ത്തി​​നു സ​​ഹാ​​യ​​ക​​​​മാ​​യ രീ​​തി​​യി​​ലാ​​ണ് പു​​തി​​യ പ​​തി​​പ്പു​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.


പു​തി​യ പ​തി​പ്പു​ക​ളു​ടെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​നം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബൈ​ബി​ൾ സൊ​സൈ​റ്റി കേ​ര​ള ഓ​ക്സി​ലി​യ​റി അ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ബൈ​​ബി​​ൾ സൊ​​സൈ​​റ്റി കേ​​ര​​ള ഓ​​ക്സി​​ലി​​യ​​റി സെ​​ക്ര​​ട്ട​​റി റ​​വ. മാ​​ത്യു സ്ക​​റി​​യ, സെ​​മി​​നാ​​രി റെ​​ക്ട​​ർ ഫാ. ​​ഡോ. സ്ക​​റി​​യ ക​​ന്യാ​​കോ​​ണി​​ൽ, ര​​ജി​​സ്ട്രാ​​ർ ഫാ. ​​ഡോ. സി​​റി​​യ​​ക് വ​​ലി​​യ​​കു​​ന്നും പുറ​​ത്ത്, ഫാ. ​​ഡോ. തോ​​മ​​സ് വ​​ട​​ക്കേ​​ൽ, അ​​ഡ്വ. പി.വി. ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ബൈ​​ബി​​ൾ സൊ​​സൈ​​റ്റി​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ ഇ​​രു​​ന്നൂ​​റി​​ലധി​​കം ഇ​​ന്ത്യ​​ൻ ഭാ​​ഷ​​ക​​ളി​​ൽ ബൈ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.