തച്ചങ്കരിക്കെതിരായ തുടരന്വേഷണ ഉത്തരവ്: ഹര്‍ജി തള്ളി
Thursday, September 16, 2021 12:35 AM IST
കൊച്ചി: മനുഷ്യാവകാശ കമ്മീഷന് ഡിജിപിയായ (ഇന്‍വെസ്റ്റിഗേഷന്‍) ടോമിന് ജെ. തച്ചങ്കരിക്കെതിരേ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെതിരേ ആലപ്പുഴ സ്വദേശി ബോബി കുരുവിള നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ഹര്ജിക്കാരന് നിയമപരമായി അവകാശമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് ആര്. നാരായണ പിഷാരടിയുടെ നടപടി.