സം​സ്ഥാ​ന​ത്ത് 80% പേർ ആ​ദ്യഡോ​സ് വാ​ക്സി​ൻ സ്വീകരിച്ചു
സം​സ്ഥാ​ന​ത്ത് 80% പേർ ആ​ദ്യഡോ​സ് വാ​ക്സി​ൻ സ്വീകരിച്ചു
Thursday, September 16, 2021 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ക്സി​​​ൻ എ​​​ടു​​​ക്കേ​​​ണ്ട ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 80.17% പേ​​​ർ​​​ക്ക് ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ൻ ന​​​ൽ​​​കി. 2,30,09,295 പേ​​​ർ​​​ക്കാ​​​ണ് ആ​​​ദ്യ ഡോ​​​സ് ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞ​​​ത്. 32.17% പേ​​​ർ​​​ക്ക് ര​​​ണ്ട് ഡോ​​​സ് വാ​​​ക്സി​​​നും ന​​​ൽ​​​കി. 92,31,936 പേ​​​ർ​​​ക്കാ​​​ണ് ര​​​ണ്ടു ഡോ​​​സും ന​​​ൽ​​​കി​​​യ​​​ത്. ഒ​​​ന്നും ര​​​ണ്ടും ഡോ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ 3,22,41,231 ഡോ​​​സ് വാ​​​ക്സി​​​ൻ ന​​​ൽ​​​കി.

18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ​​​ക്കുകൂ​​​ടി ഈ ​​​മാ​​​സ​​​ത്തി​​​ൽത്ത​​​ന്നെ വാ​​​ക്സി​​​ൻ ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ര​​​ണ്ടു മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ര​​​ണ്ടാം ഡോ​​​സ് വാ​​​ക്സി​​​നേ​​​ഷ​​​നും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


രോ​​​ഗം ബാ​​​ധി​​​ച്ച ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ വൈ​​​കി ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ നേ​​​രി​​​യ വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. ചി​​​കി​​​ത്സ​​​യ്ക്ക് താ​​​മ​​​സി​​​ച്ച് എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം 30% വ​​​ർ​​​ധി​​​ച്ചു. ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​ത് 22 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.

കോ​​​വി​​​ഡ് കാ​​​ര​​​ണം മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള​​​വ​​​രും അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​രു​​​മാ​​​ണ്. ത​​​ക്കസ​​​മ​​​യ​​​ത്ത് ചി​​​കി​​​ത്സ നേ​​​ടി​​​യാ​​​ൽ വ​​​ലി​​​യൊ​​​ര​​​ള​​​വ് മ​​​ര​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ച്ചുനി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.