കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പോ​കു​ന്ന​വ​ർ മാ​ലി​ന്യ​ങ്ങ​ള്‍: കെ. ​സു​ധാ​ക​ര​ൻ
കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പോ​കു​ന്ന​വ​ർ  മാ​ലി​ന്യ​ങ്ങ​ള്‍: കെ. ​സു​ധാ​ക​ര​ൻ
Friday, September 17, 2021 1:54 AM IST
കോ​ട്ട​യം: കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പോ​കു​ന്ന​വ​ർ മാ​ലി​ന്യ​ങ്ങ​ളാ​ണും അ​വ​രെ നേ​താ​ക്ക​ളെ​ന്നു വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ൻ.

അ​വ​ർ​ക്കൊ​പ്പം അ​ണി​ക​ൾ ഇ​ല്ല. സാ​ധാ പ്ര​വ​ർ​ത്ത​ക​ൻ പോ​യെ​ന്ന രീ​തി​യി​ൽ പ​റ​ഞ്ഞാ​ൽ മ​തി. സെ​മി കേ​ഡ​ർ സം​വി​ധാ​നം അ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞ ഹ​സ​നു മ​റു​പ​ടി പ​റ​യാ​നി​ല്ല. സെ​മി കേ​ഡ​ർ സം​വി​ധാ​നം അ​റി​യാ​ത്ത​വ​രെ പ​ഠി​പ്പി​ക്കും. കോ​ണ്‍​ഗ്ര​സി​ൽ വ​രു​ന്ന​തു പു​തി​യ സം​വി​ധാ​ന​മാ​ണ്. അ​തു പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു.

അ​ണി​ക​ൾ ഉ​ള്ള​വ​രാ​ണ് നേ​താ​ക്ക​ൾ. കോ​ണ്‍​ഗ്ര​സി​ൽനി​ന്നു രാ​ജി​വ​ച്ച​വ​രോ​ടൊ​പ്പം അ​ണി​ക​ളാ​രും പോ​യി​ട്ടി​ല്ല. അ​തി​നാ​ൽ ഒ​ന്നോ, ര​ണ്ടോ​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജിവ​ച്ചു എ​ന്നു ക​രു​തി​യാ​ൽ മ​തി. ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ സിപിഎം ​എ​ടു​ക്കു​ന്ന നി​ല​പാ​ട് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്വ​മാ​ണ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.


നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ സ​മ​വാ​യ ശ്ര​മ​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത് സ​ർ​ക്കാ​ർ ആ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി ബി​ഷ​പ്പി​നെ ക​ണ്ട​തു പി​ന്തു​ണ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ മു​ൻ​കൈ എ​ടു​ക്ക​ത്ത​തി​നാ​ലാ​ണു കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.