വിദ്യാഭ്യാസമേഖലയിൽ ഭീകരവാദ പ്രസ്ഥാനങ്ങളുടെ കൈകടത്തൽ ഗൗരവമായി കാണണമെന്ന് ലെയ്റ്റി കൗൺസിൽ
Saturday, September 18, 2021 12:48 AM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യെ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന ഭീ​​ക​​ര-തീ​​വ്ര​​വാ​​ദ​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ അ​​ജ​​ൻഡക​​ൾ നി​​സാ​​ര​​വ​​ത്ക​​രി​​ക്ക​​രു​​തെ​​ന്നും ഭ​​ര​​ണ​​മു​​ന്ന​​ണി​​യി​​ലെ പ്ര​​മു​​ഖ ക​​ക്ഷി​​ത​​ന്നെ ഇ​​ക്കാ​​ര്യം തു​​റ​​ന്നുസ​​മ്മ​​തി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഗൗ​​ര​​വ​​മാ​​യി​​ട്ടെ​​ടു​​ത്ത് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ളു​​ണ്ടാ​​ക​​ണ​​മെ​​ന്നും കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ (സി​​ബി​​സി​​ഐ) ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

ഭീ​​ക​​ര​​വാ​​ദ​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ കൈ​​ക​​ട​​ത്ത​​ലി​​നെ​​ക്കു​​റി​​ച്ചു ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ക്കാ​​ല​​ത്തി​​നി​​ടെ പ​​ല​​ത​​വ​​ണ സി​​ബി​​സി​​ഐ ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ ആ​​വ​​ർ​​ത്തി​​ച്ചു സൂ​​ചി​​പ്പി​​ച്ച​​പ്പോ​​ൾ പ​​ല​​രും അ​​വ​​ഗ​​ണി​​ച്ചു.

ഏ​​റെ ആ​​സൂ​​ത്രി​​ത​​മാ​​യ ദീ​​ർ​​ഘ​​കാ​​ല അ​​ജ​​ൻഡക​​ൾ കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഭീ​​ക​​ര​​വാ​​ദ​​പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ രൂ​​പം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്ന് സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്നു. സ്വ​​ത​​ന്ത്ര വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു ചി​​ല പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി യൂ​​ണി​​യ​​നു​​ക​​ൾ ഇ​​ക്കൂ​​ട്ട​​ർ പി​​ടി​​ച്ച​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​തി​​ന്‍റെ ചി​​ല സൂ​​ച​​ന​​ക​​ൾ മാ​​ത്രം.

വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​ന്ന​​ത​​വ​​ിദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​നു​​വേ​​ണ്ടി ഒ​​രി​​ക്ക​​ലു​​മി​​ല്ലാ​​ത്ത കു​​തി​​ച്ചു​​ചാ​​ട്ട​​മാ​​ണ് 2021-22ലെ​​ന്നു കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടേ​​താ​​യി 2021 ഓ​​ഗ​​സ്റ്റ് 6ന് ​​മാ​​ധ്യ​​ങ്ങ​​ളി​​ൽ​​വ​​ന്ന കു​​റി​​പ്പി​​ൽ പ​​റ​​യു​​ന്നു. ല​​ഭി​​ച്ച 24,044 ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും ഇ​​റാ​​ൻ, ഇ​​റാ​​ക്ക്, അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ. ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നി രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള​​താ​​ണ്.


കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നും കു​​ട്ടി​​ക​​ൾ വി​​ദേ​​ശ​​ത്തേ​​ക്കും ഇ​​ത​​രസം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നു പോ​​കു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഭീ​​ക​​ര​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ങ്ങ​​ളാ​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് എ​​ത്തു​​ന്ന​​വ​​രു​​ടെ ല​​ക്ഷ്യ​​മെ​​ന്തെ​​ന്ന് വി​​ല​​യി​​രു​​ത്ത​​പ്പെ​​ട​​ണം. കാ​​ഷ്മീ​​രി​​ൽ​​നി​​ന്നും കേ​​ര​​ള​​ത്തി​​ലെ കോ​​ള​​ജു​​ക​​ളി​​ൽ പ​​ഠി​​ക്കു​​വാ​​ൻ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​വ​​രെ​​യും നി​​രീ​​ക്ഷ​​ണ​​വി​​ധേ​​യ​​രാ​​ക്കേ​​ണ്ട​​തു​​ണ്ട്.

കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കാ​​ളി​​ത്ത​​വും ഉ​​ന്ന​​ത​​നി​​ല​​വാ​​ര​​വും പു​​ല​​ർ​​ത്തു​​ന്ന ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ൾ വ​​രും​​നാ​​ളു​​ക​​ളി​​ൽ ഈ ​​ത​​ല​​ങ്ങ​​ളി​​ൽ നേ​​രി​​ടാ​​നി​​രി​​ക്കു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ൾ ചെ​​റു​​താ​​യി​​രി​​ക്കി​​ല്ലെ​​ന്നും ഏ​​റെ മു​​ൻ​​ക​​രു​​ത​​ലോ​​ടെ നീ​​ങ്ങ​​ണ​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.