ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ
ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ
Saturday, September 18, 2021 12:48 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അല്മാ​​യ പ്രേ​​ഷി​​ത സം​​ഘ​​ട​​ന​​യാ​​യ ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍​ലീ​​ഗ് പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്നു.

1947 ഒ​​ക്ടോ​​ബ​​ര്‍ മൂ​​ന്നി​​ന് ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ​​യും പി.​​സി. ഏ​​ബ്ര​​ഹാം എ​​ന്ന കു​​ഞ്ഞേ​​ട്ട​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ച മി​​ഷ​​ന്‍ ലീ​​ഗ് സം​​ഘ​​ട​​ന​​യു​​ടെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഒ​​ക്ടോ​​ബ​​ര്‍ മൂ​​ന്നി​​നു ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ല്‍ ന​​ട​​ത്തും. ബി​​ഷ​​പ്പു​​മാ​​രും മി​​ഷ​​ന്‍​ലീ​​ഗ് അ​​ന്ത​​ര്‍​ദേ​​ശീ​​യ, ദേ​​ശീ​​യ, സം​​സ്ഥാ​​ന, രൂ​​പ​​താ ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.

75-ാം വ​​ര്‍​ഷ​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​മ്പോ​​ള്‍ 50,000 ദൈ​​വ​​വി​​ളി​​ക​​ളെ സ​​ഭ​​യ്ക്കു സം​​ഭാ​​വ​​ന ചെ​​യ്യാ​​ന്‍ സം​​ഘ​​ട​​ന​​യ്ക്കു സാ​​ധി​​ച്ചു. അ​​തി​​ല്‍ 52 പേ​​ര്‍ വൈ​​ദി​​ക മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​രാ​​ണ് എ​​ന്നു​​ള്ള​​ത് അ​​ഭി​​മാ​​ന​​ക​​ര​​മാ​​ണ്.


പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ വി​​ളം​​ബ​​ര​​മാ​​യി സെ​​പ്റ്റം​​ബ​​ര്‍ 25 ന് ​​മി​​ഷ​​ന്‍​ലീ​​ഗ് സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളാ​​യ മാ​​ലി​​പ്പ​​റ​​മ്പി​​ല​​ച്ച​​ന്‍റെ​​യും കു​​ഞ്ഞേ​​ട്ട​​ന്‍റെ​​യും ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍നി​​ന്നും വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ മ​​ഠ​​ത്തി​​ല്‍ നി​​ന്നു​​മു​​ള്ള ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ങ്ങ​​ള്‍ അ​​ല്‍​ഫോ​​ന്‍​സാ ചാ​​പ്പ​​ലി​​ല്‍ എ​​ത്തി​​ച്ചേ​​രും. തു​​ട​​ര്‍​ന്നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​ അ​​ര്‍​പ്പി​​ക്കും.

പ്ലാ​​റ്റി​​നം ജൂ​​ബി​​ലി​​യു​​ടെ ലോഗോ ക​​ഴി​​ഞ്ഞ ദി​​വ​​സം ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, പാ​​ലാ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ഴേ​​പ​​റ​​മ്പി​​ലി​​നു ന​​ല്‍​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. അ​​ന്ത​​ര്‍​ദേ​​ശീ​​യ, ദേ​​ശീ​​യ, സം​​സ്ഥാ​​ന, രൂ​​പ​​ത, മേ​​ഖ​​ല, ശാ​​ഖാ ത​​ല​​ങ്ങ​​ളി​​ല്‍ ഒ​​രുവ​​ര്‍​ഷം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ജ​​ബി​​ലി ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍​ക്കാ​​ണ് ഒ​​ക്ടോ​​ബ​​ര്‍ മൂ​​ന്നി​​നു തു​​ട​​ക്ക​​മാ​​വു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.