പാലക്കാട്ടെ സ​മാ​ന്ത​ര എ​ക്സ്ചേ​ഞ്ച് കേ​സ്: മുഖ്യപ്ര​തി പി​ടി​യി​ൽ
പാലക്കാട്ടെ സ​മാ​ന്ത​ര എ​ക്സ്ചേ​ഞ്ച് കേ​സ്: മുഖ്യപ്ര​തി പി​ടി​യി​ൽ
Sunday, September 19, 2021 11:48 PM IST
പാ​​​ല​​​ക്കാ​​​ട്: സ​​​മാ​​​ന്ത​​​ര ടെ​​​ലി​​​ഫോ​​​ണ്‍ എ​​​ക്സ്ചേ​​​ഞ്ച് ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി പി​​​ടി​​​യി​​​ലാ​​​യി. കോ​​​ഴി​​​ക്കോ​​​ട് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ന​​​ടു​​​ത്ത്, പു​​​ത്ത​​​ൻ പീ​​​ടി​​​യേ​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ മൊ​​​യ്തീ​​​ൻ കോ​​​യ (63) യെ​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് ടൗ​​​ണ്‍ നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ഴി​​​ക്കോ​​​ട് ന​​​ല്ല​​​ള​​​ത്തു​​നി​​ന്നാ​​ണ് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത​​​ത്.

14 ന് ​​​രാ​​​ത്രി​​​യാ​​​ണ് പാ​​​ല​​​ക്കാ​​​ട് മേ​​​ട്ടു​​​പ്പാ​​​ള​​​യം സ്ട്രീ​​​റ്റി​​​ലെ ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്സി​​​ലെ ക​​​ട​​​മു​​​റി​​​യി​​​ൽ സ​​​മാ​​​ന്ത​​​ര ടെ​​​ലി​​​ഫോ​​​ണ്‍ എ​​​ക്സ്ചേ​​​ഞ്ച് ന​​​ട​​​ത്തി​​​വ​​​ന്ന​​​ത് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് പ്ര​​​തി​​​യി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്.

മൊ​​​യ്തീ​​​ൻ കോ​​​യ ക​​​ഴി​​​ഞ്ഞ എ​​​ട്ടു വ​​​ർ​​​ഷ​​​മാ​​​യി മേ​​​ട്ടു​​​പ്പാ​​​ള​​​യം സ്ട്രീ​​​റ്റി​​​ൽ കീ​​​ർ​​​ത്തി ആ​​​യു​​​ർ​​​വേ​​​ദി​​​ക് എ​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​രു​​നൂ റോ​​ളം ജി​​​യോ, ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ സിം ​​​കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് ഇ​​​യാ​​​ൾ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.


ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫോ​​​ണ്‍​കോ​​​ളു​​​ക​​​ൾ എ​​​സ്ടി​​​ഡി കോ​​​ളു​​​ക​​​ളാ​​​ക്കി മാ​​​റ്റം​​വ​​​രു​​​ത്തി സാ​​​മ്പ​​​ത്തി​​​ക ലാ​​​ഭം കൈ​​​വ​​​രി​​​ക്ക​​​ലാ​​​ണ് ഇ​​​യാ​​​ളു​​​ടെ രീ​​​തി. മൊ​​​യ്തീ​​​ൻ കോ​​​യ​​​യു​​​ടെ മ​​​ക​​​ൻ ഷ​​​റ​​​ഫു​​​ദ്ദീ​​​നെതിരേ ചേ​​​വാ​​​യൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും സ​​​ഹോ​​​ദ​​​ര​​​ൻ ഷ​​​ബീ​​​റി​​​ന് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഷ​​​നി​​​ലും സ​​​മാ​​​ന രീ​​​തി​​​യി​​​ലു​​​ള്ള കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്ത​​​തി​​​ന് കേ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.

മൊ​​​യ്തീ​​​നെതി​​​രേ ര​​​ണ്ടു മാ​​​സം മു​​മ്പ് മ​​​ല​​​പ്പു​​​റം പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. വ​​​ണ്ടൂ​​​രി​​​ലു​​​ള്ള ത​​​നി​​​മ ബ​​​യോ​​​വേ​​​ദി​​​ക് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ സ​​​മാ​​​ന്ത​​​ര ടെ​​​ല​​​ഫോ​​​ണ്‍ എ​​​ക്സ്ചേ​​​ഞ്ച് ന​​​ട​​​ത്തി​​​വ​​​ന്ന​​​ത് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.