സ്വര്‍ണക്കടത്ത്: ജാമ്യാപേക്ഷ 30ന് പരിഗണിക്കും
Tuesday, September 21, 2021 12:46 AM IST
കൊച്ചി: നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 30നു പരിഗണിക്കാന്‍ മാറ്റി.
സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, റബിന്‍സ് ഹമീദ്, കെ.ടി. ഷറഫുദ്ദീന്, എ.എം. ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് മാറ്റിയത്.
കേസിലെ മറ്റു ചില പ്രതികള്‍ക്ക് നേരത്തെ എന്‍ഐഎ കോടതി തന്നെ ജാമ്യം അനുവദിച്ചിരുന്നു.