തിയറ്ററുകൾ തുറക്കാൻ സാഹചര്യം അനുകൂലം: മന്ത്രി സജി ചെറിയാൻ
Tuesday, September 21, 2021 11:46 PM IST
തിരുവനന്തപുരം: തിയറ്ററുകൾ തുറക്കാൻ സാഹചര്യം അനുകൂലമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നതിനെ കുറിച്ച് സർക്കാർ പരിശോധിക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് അനുകൂലവും ആശ്വാസകരവുമായ കാര്യമാണ്. അതിനാൽ എത്രയും വേഗം തിയറ്ററുകൾ തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.