തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 15,768 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,05,513 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 14.9 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 214 മ​​​ര​​​ണ​​​ങ്ങ​​​ൾകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 23,897 ആ​​​യി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 124 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 21,367 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. 1,61,195 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തൃ​​​ശൂ​​​ർ 1843, കോ​​​ട്ട​​​യം 1632, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1591, എ​​​റ​​​ണാ​​​കു​​​ളം 1545, പാ​​​ല​​​ക്കാ​​​ട് 1419, കൊ​​​ല്ലം 1407, മ​​​ല​​​പ്പു​​​റം 1377, ആ​​​ല​​​പ്പു​​​ഴ 1250, കോ​​​ഴി​​​ക്കോ​​​ട് 1200, ക​​​ണ്ണൂ​​​ർ 993, പ​​​ത്ത​​​നം​​​തി​​​ട്ട 715, ഇ​​​ടു​​​ക്കി 373, വ​​​യ​​​നാ​​​ട് 237, കാ​​​സ​​​ർ​​​ഗോ​​​ഡ് 186.