ആ​രാ​ധി​ക രു​ഗ്‌മി​ണി​യ​മ്മ​യെ തേ​ടി ലാ​ലി​ന്‍റെ വീ​ഡി​യോ കോ​ൾ
ആ​രാ​ധി​ക രു​ഗ്‌മി​ണി​യ​മ്മ​യെ തേ​ടി  ലാ​ലി​ന്‍റെ വീ​ഡി​യോ കോ​ൾ
Wednesday, September 22, 2021 12:31 AM IST
തൃ​​​ശൂ​​​ർ: സ്ക്രീ​​​നി​​​ൽ​​​മാ​​​ത്രം ക​​​ണ്ടി​​​ട്ടു​​​ള്ള സൂ​​​പ്പ​​​ർ​​​ താ​​​ര​​​ത്തെ എ​​​ന്നെ​​​ങ്കി​​​ലും നേ​​​രി​​​ട്ടു​​​ കാ​​​ണ​​​ണ​​​മെ​​​ന്ന മോ​​​ഹം ഒ​​​ടു​​​വി​​​ൽ വീ​​​ഡി​​​യോ​​​കോ​​​ൾ വ​​​ഴി സാ​​​ധ്യ​​​മാ​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ലാ​​​ണ് തൃ​​​ശൂ​​​ർ പൂ​​​ങ്കു​​​ന്നം അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ രു​​​ഗ്‌മിണി​​​യ​​​മ്മ.

മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ കാ​​​ണ​​​ണ​​​മെ​​​ന്ന് എ​​​പ്പോ​​​ഴും ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​റു​​​ള്ള ഈ ​​​മു​​​ത്ത​​​ശി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി ക​​​ര​​​ഞ്ഞു​​​കൊ​​​ണ്ട് ത​​​ന്‍റെ ആ​​​ഗ്ര​​​ഹം ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ഫാ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​കാ​​​രാ​​​ണ് മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നെ ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ത​​​ന്‍റെ ക​​​ടു​​​ത്ത ആ​​​രാ​​​ധി​​​ക​​​യാ​​​യ രു​​​ഗ്മി​​​ണി​​​യ​​​മ്മ​​​യെ തേ​​​ടി അ​​​ധി​​​കം വൈ​​​കാ​​​തെ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ വീ​​​ഡി​​​യോ കോ​​​ൾ എ​​​ത്തി. അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പ്രി​​​യ​​​താ​​​ര​​​ത്തി​​​ന്‍റെ ഫോ​​​ണ്‍ കോ​​​ൾ എ​​​ത്തി​​​യ​​​തോ​​​ടെ രു​​​ഗ്‌മിണി​​​യ​​​മ്മ വി​​​കാ​​​രാ​​​ധീ​​​ന​​​യാ​​​യി. നേ​​​രി​​​ട്ടു കാ​​​ണ​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം രു​​​ഗ്‌മിണി​​​യ​​​മ്മ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ കോ​​​വി​​​ഡ് ക​​​ഴി​​​ഞ്ഞു നേ​​​രി​​​ട്ടു​​​വ​​​രാ​​​മെ​​​ന്നു മോ​​​ഹ​​​ൻ​​​ലാ​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ൾ താ​​​ൻ ഇ​​​ടു​​​ക്കി​​​യി​​​ലാ​​​ണെ​​​ന്നും കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ക​​​ഴി​​​ഞ്ഞ് അ​​​തു​​​വ​​​ഴി വ​​​രു​​മ്പോ​​​ൾ കാ​​​ണാ​​​മെ​​​ന്നു​​​മാ​​​യിരുന്നു വാ​​​ഗ്ദാ​​​നം.


മോ​​​ഹ​​​ൻ​​​ലാ​​​ൽ കാ​​​ണാ​​​ൻ വ​​​ന്നി​​​ല്ലേ, മോ​​​ഹ​​​ൻ​​​ലാ​​​ൽ വി​​​ളി​​​ച്ചോ എ​​​ന്നെ​​​ല്ലാം ചോ​​​ദി​​​ച്ച് എ​​​ല്ലാ​​​വ​​​രും ക​​​ളി​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് രു​​​ഗ്‌മിണി​​​യ​​​മ്മ പൊ​​​ട്ടി​​​ക്ക​​​ര​​​യു​​​ന്ന ഒ​​​രു വീ​​​ഡി​​​യോ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. ലാ​​​ലി​​​ന്‍റെ ശ​​​ബ്ദം അ​​​നു​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും ഒ​​​രു​​​വ​​​ശം ചെ​​​രി​​​ഞ്ഞു​​​ള്ള ന​​​ട​​​ത്തം അ​​​നു​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലും രു​​​ഗ്മി​​​ണി​​​യ​​​മ്മ മി​​​ടു​​​ക്കി​​​യാ​​​ണ്.

മോ​​​ഹ​​​ൻ​​​ലാ​​​ൽ വി​​​ളി​​​ച്ചോ എ​​​ന്നു ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​രോ​​​ട് ഇ​​​നി രു​​​ഗ്‌മിണി​​​യ​​​മ്മ അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ പ​​​റ​​​യും... എ​​​ന്നെ എ​​​ന്‍റെ മോ​​​ഹ​​​ൻ​​​ലാ​​​ൽ വി​​​ളി​​​ച്ചു...​​​കോ​​​വി​​​ഡ് ക​​​ഴി​​​ഞ്ഞാ​​​ൽ വ​​​ന്നു കാ​​​ണൂ​​​ല്ലോ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.