യു.വി. ജോസിന് പുനർനിയമനം
Thursday, September 23, 2021 12:58 AM IST
തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒയായി വിരമിച്ച യു.വി. ജോസിനു പുനർനിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റിൽ യൂണിറ്റിൽ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായാണ് നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായ യു.വി. ജോസ് കഴിഞ്ഞ മേയ് 31നാണ് സർവീസിൽ നിന്നു വിരമിച്ചത്.