സ്കൂ​ൾ തു​റ​ക്ക​ൽ: ഉ​ന്ന​ത​ത​ല​ യോ​ഗം ഇ​ന്ന്
സ്കൂ​ൾ തു​റ​ക്ക​ൽ:  ഉ​ന്ന​ത​ത​ല​ യോ​ഗം ഇ​ന്ന്
Thursday, September 23, 2021 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​നെ ത്തുട​​​ർ​​​ന്ന് ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷ​​​മാ​​​യി അ​​​ട​​​ഞ്ഞുകി​​​ടക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​നാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ-ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃത്വ​​​ത്തി​​​ൽ ഇ​​​ന്ന് ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗം ചേ​​​രും. ക​​​ര​​​ടു പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

കു​​​ട്ടി​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണസം​​​ര​​​ക്ഷ​​​ണ​​​വും സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ഉ​​​റ​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന-​​​ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക-​​​ര​​​ക്ഷ​​​ാക​​​ർ​​​തൃ സ​​​മി​​​തി​​​ക​​​ളു​​​മാ​​​യും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി വി​​​ദ്യാ​​​ർ​​ഥി​​​ക​​​ളു​​​ടെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ​​​യും ആ​​​ശ​​​ങ്ക അ​​​ക​​​റ്റു​​​ംവി​​​ധ​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

സ്കൂ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ക​​​ണ്ട​​​ക്ട​​​ർ​​മാ​​ർ, ആ​​​യ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ പ്ര​​​ത്യേ​​​കം പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത, സാ​​​നി​​​റ്റൈ​​​സ​​​ർ, മാ​​​സ്ക് എ​​​ന്നി​​​വ ശ​​​രി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട വി​​​ധം തു​​​ട​​​ങ്ങി​​​യ​​​വ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.


വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള അ​​​ശാ​​​സ്ത്രീ​​​യ പാ​​​ർ​​​ക്കിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി ട്രാ​​​ഫി​​​ക് ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. സ്കൂ​​​ൾ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ത​​​ല​​​ത്തി​​​ൽ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കും. ഒ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളും 10, 12 ക്ലാ​​​സു​​​ക​​​ളു​​​മാ​​​ണ് ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​ത്. ന​​​വം​​​ബ​​​ർ 15 മു​​​ത​​​ൽ മ​​​റ്റു​​​ള​​​ള ക്ലാ​​​സു​​ക​​ളും ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.