വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി; ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യെ​ന്ന്
വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ  മാ​റി ന​ൽ​കി; ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​യെ​ന്ന്
Friday, September 24, 2021 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തി​​​യ വ​​​കു​​​പ്പു​​​ത​​​ല പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ മാ​​​റി ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ​​​ക്കാ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ഗേ​​​ൾ​​​സ് സ്കൂ​​​ളി​​​ൽ ഇ​​​ന്ന​​​ലെ പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തി​​​യ വ​​​കു​​​പ്പു ത​​​ല പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റാ​​​ണു മാ​​​റി ന​​​ൽ​​​കി​​​യ​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​നാ​​​സ്ഥ​​​യാ​​​ണ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ മാ​​​റി ന​​​ൽ​​​കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന പ​​​രാ​​​തി​​​ ഉ​​​യ​​​ർ​​​ന്നു. ഡി​​​സ്ട്രി​​​ക്റ്റ് ഓ​​​ഫീ​​​സ് മാ​​​ന്വ​​​ൽ (ഡി​​​ഒ​​​എം) ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വേ​​​ണ്ട​​​വ​​​ർ​​​ക്ക് സെ​​​ക്ര​​​ട്ടേറിയ​​​റ്റ് ഓ​​​ഫീ​​​സ് മാ​​​ന്വ​​​ൽ (എ​​​സ്ഒ​​​എം) ആ​​​ണ് ന​​​ൽ​​​കി​​​യ​​​ത്.

ഒ​​​രേ ക്ലാ​​​സി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​വ​​​ർ​​​ക്കു മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ന​​​ൽ​​​കേ​​​ണ്ടി വ​​​ന്ന​​​താ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു തെ​​​റ്റാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. ചി​​​ല ക്ലാ​​​സു​​​ക​​​ളി​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ മാ​​​റി​​​യ​​​ത് തു​​​ട​​​ക്ക​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​യ​​​തോ​​​ടെ മ​​​ട​​​ക്കി വാ​​​ങ്ങി. പി​​​ന്നീ​​​ട് അ​​​ധി​​​ക സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് യ​​​ഥാ​​​ർ​​​ഥ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ന​​​ൽ​​​കി. എ​​​ന്നാ​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ മാ​​​റി​​​യ​​​ത​​​റി​​​യാ​​​തെ പ​​​രീ​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​വ​​​ർ​​​ക്ക് ര​​​ണ്ടാ​​​മ​​​തെ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്കുകയും ചെയ്തു.


വീ​​​ണ്ടും അ​​​വ​​​സ​​​രം തേ​​​ടി​​​യ​​​വ​​​രോ​​​ട് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ നോ​​​ക്കി വാ​​​ങ്ങാ​​​ത്ത​​​താ​​​ണു പ്ര​​​ശ്ന​​​കാരണമെ ന്നാ​​​യി​​​രു​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. പ​​​രീ​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ൽ തു​​​ട​​​ത്തി​​​ലേ പാ​​​ളി​​​ച്ച​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ന്പ​​​ർ അ​​​നു​​​സ​​​രി​​​ച്ച് ക്ലാ​​​സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ന​​​ന്പ​​​റി​​​ല്ല. പ​​​രീ​​​ക്ഷ​​​യ്ക്കെ​​​ത്തി വ​​​ല​​​ഞ്ഞ​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​ർ​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.