പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ വീ​ഴ്ച: സേ ​പ​രീ​ക്ഷ​ വീണ്ടും നടത്താൻ ഉ​ത്ത​ര​വ്
Friday, September 24, 2021 11:13 PM IST
കൊ​​​ച്ചി: സ്‌​​​കൂ​​​ളി​​​ലെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ന്‍റെ വീ​​​ഴ്ച മൂ​​​ലം 10-ാം ക്ലാ​​​സി​​​ലെ സേ ​​​പ​​​രീ​​​ക്ഷ​ എ​​​ഴു​​​താ​​​ന്‍ അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ട കു​​​ട്ടി​​​ക്ക് മാ​​​ത്ര​​​മാ​​​യി പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ക​​​ണ്ണൂ​​​ര്‍ ഗ​​​വ. സി​​​റ്റി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ 10-ാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന എം. ​​​മു​​​ഹ​​​മ്മ​​​ദ് നി​​​ഹാ​​​ദി​​​നാ​​​ണ് സേ ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ന്‍ അ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​യ​​​ത്.


ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് നൗ​​​ഷാ​​​ദ് മു​​​ക്കാ​​​ലി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ര​​​ണ്ടു​ മാ​​​സ​​​ത്തി​​​ന​​​കം ഈ ​​​വി​​​ദ്യാ​​​ര്‍​ഥി​​​ക്കു മാ​​​ത്ര​​​മാ​​​യി പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​ന്‍ ജ​​​സ്റ്റീ​​​സ് രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.