നാർക്കോട്ടിസത്തിനും ഭീകരവാദത്തിനുമെതിരേ ലെയ്റ്റി കൗൺസിൽ കാന്പയിൻ സംഘടിപ്പിക്കും
Saturday, September 25, 2021 11:14 PM IST
കോ​​​ട്ട​​​യം: രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​കു​​​ന്ന നാ​​​ർ​​​ക്കോ​​​ട്ടി​​​സ​​​ത്തി​​​നും ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തു​​​ന്ന ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നു​​​മെ​​​തി​​​രേ പൊ​​​തു​​​സ​​​മൂ​​​ഹ മ​​​നഃ​​​സാ​​​ക്ഷി ഉ​​​ണ​​​ർ​​​ത്തു​​​വാ​​​ൻ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ’സേ​​​വ് ദ ​​​പീ​​​പ്പി​​​ൾ’ കാ​​​ന്പ​​​യി​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ.​​​

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ത​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള​​​വ​​​ർ ഈ ​​​ദേ​​​ശീ​​​യ പ്ര​​​ച​​​ാര​​​ണ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ മൂ​​​ന്നു​​​മാ​​​സം ദേ​​​ശീ​​​യ​​​ത​​​ലം മു​​​ത​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്കര​​​ണ​​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ’സേ​​​വ് ദ ​​​പീ​​​പ്പി​​​ളി’​​​ലൂ​​​ടെ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ൽ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍സി​​​ലി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ 14 റീ​​​ജി​​​യ​​​ണു​​​ക​​​ളും ഈ ​​​ആ​​​ശ​​​യം മു​​​ൻ​​​നി​​​ർ​​​ത്തി വി​​വി​​ധ ജ​​​ന​​​കീ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.


ഇ​​​ന്ത്യ​​​യി​​​ലെ 174 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളും വി​​​വി​​​ധ അ​​​ല്മാ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും, ക്രൈ​​​സ്ത​​​വ സ​​​ഭാ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളും സ​​​ഹ​​​ക​​​രി​​​ച്ച് വി​​​വി​​​ധ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും രാ​​​ഷ്ട്രീ​​​യ സാ​​​മൂ​​​ഹ്യ സാം​​​സ്കാ​​​രി​​​ക ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ​​​യും പ​​​ങ്കു​​​ചേ​​​ർ​​​ത്ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും ജീ​​​വി​​​ത​​​ത്തി​​​നും നി​​​ല​​​നി​​​ൽ​​​പ്പി​​​നും വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തു​​​ന്ന നാ​​​ർ​​​ക്കോ​​​ട്ടി​​​സ​​​ത്തി​​​നും ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​നു​​​മെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണ​​​വും പ്ര​​​തി​​​ജ്ഞ​​​യു​​​മെ​​​ടു​​​ക്കും.​​

വി​​​വി​​​ധ യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും വി​​​വി​​​ധ വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് യു​​​വ​​​ജ​​​ന​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ’യൂ​​​ത്ത് ആ​​​ക്ഷ​​​ൻ’ പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് വി.സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.