പിഞ്ചുകുട്ടിയുടെ ശ്വാസനാളിയിൽനിന്നു കടല നീക്കംചെയ്തു
Sunday, September 26, 2021 10:02 PM IST
കൊച്ചി: കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഒന്നരവയസുകാരന്റെ ശ്വാസനാളിയില്‍ കുടുങ്ങിയ കടല ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എറണാകുളം മെഡിക്കല്‍ സെന്ററിലെ ഇഎന്‍ടി സര്ജന് ഡോ.വി.ഡി. പ്രദീപ് കുമാറിന്റെയും അനസ്തെറ്റിസ്റ്റ് ഡോ.വിവേക് വിവിയാന്റെയും നേതൃത്വത്തിലാണ് ചികിത്സ നടന്നത്.
കഴിഞ്ഞ ഞായറാഴ്ച അമ്മ നല്കിയ കടല കഴിക്കുന്നതിനിടെ തട്ടിവീണ കുട്ടിക്ക് ശക്തമായ ചുമയും ശ്വാസതടസവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ കുട്ടി സാധാരണ നില കൈവരിച്ചെങ്കിലും ശ്വാസം എടുക്കുമ്പോള്‍ അസാധാരണായ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിക്കുകയായിരുന്നു.