ഡോ. ​ജീ​മോ​ൻ പ​ന്യാം​മാ​ക്ക​ലി​ന് ശാ​ന്തി സ്വ​രൂ​പ് ഭ​ട്ന​ഗ​ർ അ​വാ​ർ​ഡ്
ഡോ. ​ജീ​മോ​ൻ  പ​ന്യാം​മാ​ക്ക​ലി​ന്   ശാ​ന്തി സ്വ​രൂ​പ് ഭ​ട്ന​ഗ​ർ അ​വാ​ർ​ഡ്
Sunday, September 26, 2021 10:02 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഈ ​​​വ​​​ർ​​​ഷ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​നു​​​ള്ള ശാ​​​ന്തി സ്വ​​​രൂ​​​പ് ഭ​​​ട്ന​​​ഗ​​​ർ അ​​​വാ​​​ർ​​​ഡ് മ​​​ല​​​യാ​​​ളി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്ര ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ എ​​​പി​​​ഡെ​​​മി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം ഗ​​​വേ​​​ഷ​​​ക​​​നു​​​മാ​​​യ ഡോ. ​​​ജീ​​​മോ​​​ൻ പ​​​ന്യാം​​​മാ​​​ക്ക​​​ലി​​​ന്.

പ്രി​​​വ​​​ന്‍റീ​​​വ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ. ​​​ജീ​​​മോ​​​ൻ ന​​​ൽ​​​കി​​​യ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​ര​​സ്കാ​​രം .


നി​​​ല​​​ന്പൂ​​​ർ പ​​​ന്യാം​​​മാ​​​ക്ക​​​ൽ ജോ​​​ർ​​​ജ്-​​​ഏ​​​ല​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​മ​​​ൻ​​ജു സ്റ്റീ​​​ഫ​​​നാ​​​ണ് ഭാ​​​ര്യ.

പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യി​​​ൽ നി​​​ന്ന് പു​​ര​​സ്കാ​​രം ഏ​​​റ്റു​​​വാ​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.