സുധീരനുമായി കൂടിക്കാഴ്ച നടത്തും: താരിഖ് അൻവർ
Sunday, September 26, 2021 10:28 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനുമായി കൂടിക്കാഴ്ച നടത്തുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സമുദ്രമാണ്. അതിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ താനുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നേതാക്കളുമായും സംസാരിക്കും. എഐസിസി തന്നെ ഏൽപ്പിച്ച ചുമതലകൾ കൃത്യമായി നിർവഹിക്കുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.