ഹർത്താൽ: കെഎസ്ആർടിസി സർവീസ് വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം
ഹർത്താൽ: കെഎസ്ആർടിസി സർവീസ് വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം
Sunday, September 26, 2021 10:50 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു രാ​​​വി​​​ലെ ആ​​​റുമു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ ഹ​​​ർ​​​ത്താ​​​ൽ. ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ സ​​​മ​​​ര​​​സ​​​മി​​​തി​​​യാ​​​ണ് ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ന​​​ൽ​​​കി​​​യ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​നം ഇ​​​ന്നു നി​​​ശ്ച​​​ല​​​മാ​​​കും.

ഹ​​​ർ​​​ത്താ​​​ലി​​​നോ​​​ട​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് കെ​​​എസ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ ഓ​​​ടി​​​ല്ലെ​​​ന്നു സി​​​എം​​​ഡി അ​​​റി​​​യി​​​ച്ചു. ആ​​​ശു​​​പ​​​ത്രി, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ, വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​ന്നി​​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​ധാ​​​ന റൂ​​​ട്ടി​​​ൽ പ​​​രി​​​മി​​​ത​​​മാ​​​യ അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് പോ​​​ലീ​​​സ് അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​ അ​​​യ​​​യ്ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നുശേ​​​ഷം ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളും സ്റ്റേ ​​​സ​​​ർ​​​വീ​​​സു​​​ക​​​ളും ഓ​​​ടി​​​ത്തു​​​ട​​​ങ്ങു​​​മെ​​​ന്നും സി​​​എം​​​ഡി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.